|    Mar 24 Fri, 2017 9:42 pm
FLASH NEWS

സ്രാവിന്റെ ആക്രമണത്തില്‍ 60കാരി കൊല്ലപ്പെട്ടു

Published : 6th June 2016 | Posted By: SMR

പെര്‍ത്ത് (ആസ്‌ത്രേലിയ): ആസ്‌ത്രേലിയയിലെ പടിഞ്ഞാറന്‍ നഗരമായ പെര്‍ത്തിനു സമീപം സ്രാവിന്റെ ആക്രമണത്തില്‍ 60കാരി കൊല്ലപ്പെട്ടു. പെര്‍ത്തിനു സമീപം മിന്‍ഡൈറില്‍ കണ്ടെത്തിയ ഇവരുടെ മൃതദേഹത്തില്‍ സ്രാവുകടിയേറ്റതരത്തില്‍ പാടുകളുള്ളതായി പോലിസ് അറിയിച്ചു. കൊല്ലപ്പെട്ട സ്ത്രീയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. മരണകാരണം സ്രാവിന്റെ ആക്രമണം തന്നെയാണോയെന്ന് പരിശോധിച്ചുവരുകയാണെന്നും പോലിസ് വ്യക്തമാക്കി.
അതേസമയം ആക്രമണം നടത്തിയ സ്രാവിന് തങ്ങളുടെ ബോട്ടിനേക്കാള്‍ വലുപ്പമുള്ളതായി ദൃക്‌സാക്ഷികളായ മല്‍സ്യബന്ധനത്തൊഴിലാളികള്‍ അറിയിച്ചു. രണ്ടുദിവസം മുമ്പ് മുങ്ങല്‍ വിദഗ്ധനായ ബെന്‍ ഗെരിങ് സമാനമായ രീതിയില്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക