|    Nov 21 Wed, 2018 3:03 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്മൃതി ഇറാനി അമേത്തിയില്‍ 10,000 സാരി നല്‍കും

Published : 6th November 2018 | Posted By: kasim kzm

അമേത്തി: ബിജെപി വനിതാ പ്രവര്‍ത്തകര്‍ക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 10,000 സാരികളാണ് പ്രവര്‍ത്തകര്‍ക്ക് സമ്മാനമായി സ്മൃതി നല്‍കുന്നത്. അമേത്തിയിലേക്ക് ഇവ എത്തിക്കാനുള്ള ഏര്‍പ്പാടുകളെല്ലാം പൂര്‍ത്തിയായി.
ദീപാവലി ആഘോഷിക്കുന്ന പാര്‍ട്ടിയുടെ വനിതാ പ്രവര്‍ത്തകര്‍ക്ക് സമ്മാനം നല്‍കി അവരെ സന്തോഷിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനും കൂടിയാണ് സമ്മാനം നല്‍കുന്നതെന്നു മന്ത്രിയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയോട് പരാജയപ്പെട്ടെങ്കിലും തനിക്ക് വോട്ട് ചെയ്ത വനിതകള്‍ക്കായി സ്മൃതി ഇറാനി സാരികളെത്തിച്ച് നന്ദിയും സന്തോഷവും പ്രകടിപ്പിച്ചിരുന്നു.
സ്മൃതി ഇറാനിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്താനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. തിരഞ്ഞെടുപ്പിനു ശേഷവും സ്മൃതി അമേത്തിയിലെ ജനങ്ങളുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നത് തുണയാവുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അമേത്തിയില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയെങ്കിലും ബിജെപി വോട്ടുനില ഏറെ മെച്ചപ്പെടുത്തിയിരുന്നു. സ്മൃതി ഇറാനിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്താനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss