|    Mar 23 Thu, 2017 9:41 pm
FLASH NEWS

സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; ബൈക്ക് യാത്രികന്‍ മരിച്ചു

Published : 7th March 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ഉത്തര്‍പ്രദേശ് യമുനാ എക്‌സ്പ്രസ് വേയിലാണു സംഭവം. ഇറാനിയുടെ കാല്‍മുട്ടിന് നിസ്സാര പരിക്കേറ്റു. അകമ്പടി വന്ന പോലിസ് വാഹനത്തിലെ രണ്ട് പോലിസുകാര്‍ക്കും പരിക്കേറ്റു. അമിത വേഗത്തിലെത്തിയ സ്മൃതിയുടെ കാര്‍ മഥുര ജില്ലയിലെ വൃന്ദാവന്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു.
പിന്നാലെ വന്ന മറ്റു വാഹനങ്ങളും ബൈക്കും കൂട്ടിയിടിച്ചു. മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന ആഗ്ര സ്വദേശി രമേശാണു മരിച്ചത്. വൃന്ദാവനില്‍ ബിജെപിയുടെ യുവജനവിഭാഗത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു ഇറാനി. മഴ പെയ്തതിനെ തുടര്‍ന്നുണ്ടായ മൂടലാണ് അപകടകാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

(Visited 75 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക