|    Jun 20 Wed, 2018 7:45 am
Home   >  National   >  

സ്മൃതി ഇറാനിക്ക് വീണ്ടും അടി; നീതി ആയോഗില്‍ നിന്നും പുറത്ത്

Published : 10th June 2018 | Posted By: mtp rafeek


ന്യൂഡല്‍ഹി: വിവാദങ്ങള്‍ വിട്ടൊഴിയാത്ത കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് സമയം അത്ര നല്ലതല്ല. വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നു നീക്കി ഒരുമാസം കഴിയുന്നതിന് മുമ്പ് നീതി ആയോഗില്‍ നിന്നും സ്മൃതി ഇറാനി പുറത്തായി. നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയില്‍ നിന്നാണ് സ്മൃതി ഇറാനിയെ നീക്കിയത്.

ജൂണ്‍ ഏഴിന് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലാണ് സ്മൃതി ഇറാനിയെ നീതി ആയോഗ് ക്ഷണിതാവ് സ്ഥാനത്തുനിന്നു മാറ്റിയതായി പറയുന്നത്. മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കറാണ് തീരുമാനമെടുത്തത്. പകരം മന്ത്രി ഇന്ദ്രജിത് സിങ്ങിന് ക്ഷണിതാവ് സ്ഥാനം നല്‍കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമതിയോടുകൂടിയാണ് ഈ മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 17ന് പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന നീതി ആയോഗിന്റെ യോഗം നടക്കാനിരിക്കെയാണ് മാറ്റം. മെയ് 14നാണ് സ്മൃതി ഇറാനിയെ വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നു പുറത്താക്കുന്നത്. സ്മൃതി ഇറാനിയുടെ ഡെപ്യൂട്ടിയായി ജോലി ചെയ്തിരുന്ന രാജ്യവര്‍ധന്‍ സിങ് റാത്തോറിന് മന്ത്രാലയത്തിന്റെ ചുമതല നല്‍കുകയായിരുന്നു.

താരതമ്യേന പ്രാധാന്യം കുറഞ്ഞ ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ ചുമതലയാണ് സ്മൃതി ഇറാനിക്ക് നിലവിലുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss