|    Jan 16 Mon, 2017 4:45 pm

സ്മൃതി ഇറാനിക്കെതിരേ യെച്ചൂരി അവകാശ ലംഘന നോട്ടീസ് നല്‍കി

Published : 4th March 2016 | Posted By: SMR

ന്യൂഡല്‍ഹി: മാനവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം ചെയ്യൂരി രാജ്യസഭയില്‍ അവകാശ ലംഘന പ്രമേയത്തിന് നോട്ടീസ് നല്‍കി. ദുര്‍ഗാദേവി വിഷയത്തില്‍ തനിക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണം മന്ത്രി ഉന്നയിച്ചതായി രാജ്യസഭാ ചെയര്‍മാനെഴുതിയ കത്തില്‍ യെച്ചൂരി ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 26ന്റെ സഭാനടപടികള്‍ക്കിടെ സ്മൃതി ഇറാനി ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്ന് തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. അസഭ്യം ചൊരിഞ്ഞും ഭീഷണിപ്പെടുത്തിയും അയച്ച ഈ സന്ദേശങ്ങളിലെല്ലാം താന്‍ ദൈവനിന്ദ നടത്തിയതായി ആരോപണമുണ്ട്. തികച്ചും വ്യാജവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങളാണ് സ്മൃതി ഇറാനി അടിച്ചേല്‍പ്പിച്ചത്. ദുര്‍ഗാ ദേവിയെ അപമാനിക്കുന്ന തരത്തില്‍ താന്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പ്രചാരണം. തന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചെയര്‍മാന്‍ ഇടപെടണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക