|    Aug 19 Sun, 2018 2:56 pm
FLASH NEWS
Home   >  Sports  >  Cricket  >  

സ്മൃതിയുടെ പ്രകടനത്തില്‍ വെസ്റ്റേണ്‍ സ്‌റ്റോം ഫൈനലില്‍

Published : 10th August 2018 | Posted By: jaleel mv

ലണ്ടന്‍ :ഇന്ത്യയുടെ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ പ്രകടത്തില്‍ ലാന്‍കിഷിറിനെ 76 റണ്‍സിനു തകര്‍ത്ത് വെസ്റ്റേണ്‍ സ്‌റ്റോം വനിത സൂപ്പര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ കടന്നു. ടൂര്‍ണമെന്റിലെ 7 മല്‍സരങ്ങളില്‍ നിന്ന് 387 റണ്‍സാണ് സ്മൃതി ഇതുവരെ അടിച്ചു കൂട്ടിയത്. സമൃതിയുടെ തകര്‍പ്പന്‍ ഫോമാണ് വെസ്‌റ്റേണ്‍ സ്‌റ്റോമിന്റെ ടൂര്‍ണമെന്റിലെ മുന്നേറ്റത്തില്‍ നിര്‍ണായകമായത്. ലാന്‍കിഷിറിനെതിരെ നടന്ന മല്‍സരത്തില്‍ സ്മൃതിയോടൊപ്പം ഹീത്തര്‍ നൈറ്റും തിളങ്ങിയപ്പോള്‍ മല്‍സരത്തില്‍ പിറന്നത് ടൂര്‍ണമെന്റിലെ ഏറ്റവും വലിയ സ്‌കോറായ 185 റണ്‍സാണ്. 25 പന്തുകള്‍ നേരിട്ട സ്മൃതി അര്‍ധ ശതകത്തിന് ഒരു റണ്‍സകലെ പുറത്തായി. 7 ഫോറും 2 സിക്‌സറുകളും താരത്തിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെടുന്നു. 50 പന്തുകള്‍ നേരിട്ട ഹീത്തര്‍ നൈറ്റ് 76 റണ്‍സെടുത്തു. നിലവില്‍ വനിത സൂപ്പര്‍ ട്വന്റി20 ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന പദവിയും താരം സ്വന്തമാക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss