|    Jan 22 Sun, 2017 3:02 am
FLASH NEWS

സ്മൃതിക്ക് കനയ്യയുടെ കത്ത്: ഗോമാതാവും സ്മൃതി മാതാവും ഉണ്ടായിട്ടും രോഹിത് മരിക്കേണ്ടിവന്നതെന്തുകൊണ്ടെന്ന് ചോദ്യം

Published : 9th May 2016 | Posted By: G.A.G

kanhaya

ന്യൂഡല്‍ഹി : സ്വന്തം മാതാവിന് പുറമേ നമുക്ക് ഗോമാതാവും ഇന്ത്യാമാതാവും ഗംഗാമാതാവും സ്മൃതി മാതാവും ഉണ്ടായിട്ടും രോഹിത് വെമ്യുലയ്ക്ക് മരിക്കേണ്ടിവന്നതെന്തുകൊണ്ടെന്ന ചോദ്യമുന്നയിച്ച് മാതൃദിനത്തോടനുബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷിമന്ത്രി സ്മൃതി ഇറാനിക്ക് ജെഎന്‍യു വിദ്യാര്‍ഥിയൂണിയന്‍ നേതാവ് കനയ്യകുമാറിന്റെ വക കത്ത്. ഒരമ്മയ്ക്ക് സ്വന്തം മക്കളെ പക്ഷപാതപരമായ റിപോര്‍ട്ടുകളുടെയും കെട്ടിച്ചമച്ച വീഡിയോകളുടെയും അടിസ്ഥാനത്തില്‍ എങ്ങിനെ ശിക്ഷിക്കാനാകും എന്നാണ് കനയ്യ കത്തില്‍ സ്മൃതിയോട് ചോദിക്കുന്നത്.

smriti-iraniതാങ്കളുടെ മാതൃവാല്‍സല്യത്തിന്റെ ഊഷ്മളതയില്‍ പഠനം നടത്തുവാന്‍ ഞങ്ങള്‍ കഠിനമായി ശ്രമിച്ചുവരികയാണ്. താങ്കളുടെ ഭരണത്തില്‍ വിശപ്പിനും ചൂരലുകള്‍ക്കുമിടയില്‍ എങ്ങിനെ പഠനം നടത്താമെന്ന് ഞങ്ങള്‍ പഠിച്ചുവരികയാണ്. ദേശവിരുദ്ധരുടെ (anti-nationals) യുക്തിരഹിതയായ (anti rational) മാതാവെന്ന വിശേഷണത്തോടെയാണ് സ്മൃതിക്ക് മാതൃദിനാശംസ നേരുന്ന കത്തയച്ചിട്ടുള്ളത്.

മോഡിയുടെ ഭരണത്തിന്‍ കീഴില്‍ സ്വന്തം മാതാവിന് പുറമേ നമുക്ക് ഗോമാതാവും ഇന്ത്യാമാതാവും ഗംഗാമാതാവും സ്മൃതി മാതാവും ഉണ്ടായിട്ടും രോഹിത് വെമ്യുലയ്ക്ക് മരിക്കേണ്ടിവന്നതെന്തുകൊണ്ടെന്ന്
ഒരു സുഹൃത്ത് ഇന്നെന്നോട് ചോദിച്ചു. ഇതിനുത്തരം കിട്ടാത്തതുകൊണ്ടാണ് താങ്കളോട് ചോദിക്കുന്നത്. സ്മൃതിമാതാവിന്റെ മന്ത്രാലയം രോഹിതിനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി കത്തുകളയക്കുകയും അയാളുടെ ഫെല്ലോഷിപ് ഏഴുമാസത്തോളം തടഞ്ഞുവെച്ചതായും ഇതേ ദേശവിരുദ്ധ സുഹൃത്ത് എന്നോട് പറഞ്ഞു.ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഒരമ്മയ്ക്ക് മകനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കാനാകുമോ? പതിനൊന്ന് ദിവസമായി പട്ടിണികിടക്കുന്ന നിങ്ങളുടെ കുട്ടികളാണ് ഇത് ചോദിക്കുന്നത്- കനയ്യ കത്തില്‍ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 374 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക