|    Apr 26 Thu, 2018 6:58 am
FLASH NEWS
Home   >  Sports  >  Cricket  >  

സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷം വിലക്ക്, ബാന്‍ക്രോഫ്റ്റ് ഒമ്പത് മാസം പുറത്ത്, ഐപിഎല്ലും നഷ്ടമാവും

Published : 28th March 2018 | Posted By: vishnu vis


കേപ്ടൗണ്‍: പന്തില്‍ കൃത്രിമം നടത്തിയതിനെത്തുടര്‍ന്ന് വിവാദത്തിലായ ആസ്‌ത്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തിനും ഡേവിഡും വാര്‍ണര്‍ക്കും ബാന്‍ക്രോഫ്റ്റിനും വിലക്ക്. സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസത്തേക്കുമാണ് വിലക്കിയത്. ആസ്‌ത്രേലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് സ്മിത്തിനേയും വാര്‍ണറേയും ക്യാപ്റ്റന്‍സിയില്‍ നിന്നും ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ഐപിഎല്ലിലും ഇരു താരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേ സമയം 2019ല്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇരു താരങ്ങള്‍ക്കും കളിക്കാം. നേരത്തെ പന്തില്‍ കൃത്രിമം നടത്തിയതിനെത്തുടര്‍ന്ന് മൂവരേയും ഓസീസ് ടീം ദക്ഷിണാഫ്രിക്കയില്‍ നിന്ന് നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. എന്നാല്‍ ഓസീസ് പരിശീലകന്‍ ഡാരന്‍ ലഹ്മാന്‍ തല്‍സ്ഥാനത്ത് തുടരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss