|    May 1 Mon, 2017 11:51 am
FLASH NEWS

സ്മിതയുടെ തിരോധാനം: നിര്‍ണായക സാക്ഷി ദേവയാനി ആത്മഹത്യ ചെയ്തു

Published : 8th August 2016 | Posted By: SMR

കൊച്ചി: എറണാകുളം ഇടപ്പള്ളിയില്‍നിന്നു കാണാതായ നവവധു സ്മിതയുടെ തിരോധാനത്തിലെ നിര്‍ണായക സാക്ഷി ദേവയാനി ആത്മഹത്യ ചെയ്തു. വിവാഹശേഷം ദുബയിലുള്ള ഭര്‍ത്താവ് സാബു ആന്റണിയുടെ അടുത്തേക്കു പോയ സ്മിതയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം കഴിഞ്ഞ ജൂണ്‍ 15ന് നുണപരിശോധനയ്ക്കായി ദേവയാനിയെ അഹ്മദാബാദിലേക്കു കൊണ്ടുപോയിരുന്നു.
അഹ്മദാബാദില്‍ ട്രെയിന്‍ ഇറങ്ങവേ അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ സിബിഐ സംഘം അഹ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയോളം അഹ്മദാബാദ് സിവില്‍ ആശുപത്രിയില്‍ കിടന്ന ദേവയാനി കഴിഞ്ഞമാസം ഒമ്പതിനാണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്ന് സിബിഐ സംഘം ആദ്യം കരുതിയിരുന്നെങ്കിലും പരിശോധനാഫലം വന്നപ്പോള്‍ ദേവയാനിയുടെ മരണം ടോയ്‌ലറ്റ് ക്ലീനര്‍ കഴിച്ചതുമൂലമാണെന്ന് മനസ്സിലായി. നുണപരിശോധനയ്ക്കു മുമ്പ് കേസിലെ നിര്‍ണായക സാക്ഷിയുടെ ആത്മഹത്യ സിബിഐയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് സിബിഐ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ദേവയാനി ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ഞെട്ടിച്ചുവെന്ന് സ്മിതയുടെ അമ്മയും ബന്ധുക്കളും പറഞ്ഞു. സിബിഐ അന്വേഷണത്തോടെ മകളുടെ തിരോധാനത്തിലെ ദുരൂഹത നീങ്ങുമെന്ന് കരുതിയിരുന്നു. ദേവയാനിയുടെ ആത്മഹത്യയോടെ ആ സാധ്യത ഇല്ലാതാവുമോ എന്ന് ഭയക്കുന്നതായും സ്മിതയുടെ അമ്മ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day