|    Oct 20 Fri, 2017 9:39 pm
FLASH NEWS

സ്മാര്‍ട്ട് സിറ്റി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചു

Published : 15th July 2017 | Posted By: fsq

 

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) രൂപീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന ഹൈപവര്‍ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. ചീഫ് സെക്രട്ടറി ചെയര്‍പേഴ്‌സണായുള്ള എസ്പിവിയില്‍  മേയര്‍, എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി, എല്‍എസ്ജിഡി സെക്രട്ടറി, പിഡബ്ല്യൂഡി സെക്രട്ടറി, ജില്ലാ കലക്ടര്‍, നഗരസഭാ സെക്രട്ടറി, വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍, ജലവിഭവ വകുപ്പ് സെക്രട്ടറി, നഗരകാര്യ ഡയറക്ടര്‍, ട്രിഡ സെക്രട്ടറി എന്നിവര്‍ അംഗങ്ങളായിരിക്കും. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറിനെ (സിഇഒ) ഈമാസം 30 നകം സംസ്ഥാന സര്‍ക്കാര്‍ നിയമിക്കും. സിഇഒയെ നിയമിക്കുന്നതു വരെ നഗരസഭാ സെക്രട്ടറി ചുമതല നിര്‍വ്വഹിക്കും. എസ്പിവിയെ കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന നടപടി 31നകം പൂര്‍ത്തിയാക്കുന്നതാണ്. ഉടന്‍തന്നെ കമ്പനി സെക്രട്ടറിയെ നഗരസഭ നിയമിക്കും. എസ്പിവിയുടെ ആദ്യ യോഗം ആഗസ്ത്് മാസം ആദ്യ വാരത്തില്‍ നടക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍വ്വഹണ ഘട്ടത്തിലുള്ള കണ്‍സള്‍ട്ടന്റിനെ കണ്ടെത്തുന്നതിന് ഇ-ടെണ്ടര്‍ നടപടികള്‍ അടിയന്തിരമായി ആരംഭിക്കുന്നതിന് നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സ്മാര്‍ട്ട് സിറ്റി പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിനായി നഗരസഭയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്മാര്‍ട്ട് സിറ്റി സെല്‍ തുടര്‍ന്നും പ്രവര്‍ത്തനം നടത്തുന്നതിന് ഹൈപവ്വര്‍ സ്റ്റിയറിങ് കമ്മിറ്റി അനുമതി നല്‍കി. ഒക്ടോബര്‍ ആദ്യവാരത്തോടെ നിര്‍മാണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭാ ഭരണസമിതി. ഏരിയ വികസന പദ്ധതിയി പാളയവും, കിഴക്കേക്കോട്ടയും ഉള്‍പ്പെടുന്ന 1403.33 ഏക്കര്‍ വരുന്ന സിറ്റി സെന്റര്‍ സ്ഥലമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. കുടിവെള്ള വിതരണ സംവിധാനം മലിനജലം ഒഴുക്കിക്കളയാന്‍ ഭൂഗര്‍ഭ ഡ്രെയിനേജ് പൈപ്പ് ലൈന്‍, മഴവെള്ളം ഒഴുക്കിക്കളയുന്നതിനുള്ള സംവിധാനം ഖരമാലിന്യ സംസ്‌ക്കരണത്തിന് വികേന്ദ്രീകൃതമായി എയ്‌റോബിന്നുകളും, വീടുകളില്‍ കിച്ചണ്‍ബിന്നുകള്‍ മെറ്റീരിയല്‍ റിക്കവറി സെന്ററുകള്‍, പൊതു ശൗചാലയം മെച്ചപ്പെടുത്തല്‍, കുടിവെള്ള ഫൌണ്ടനുകള്‍, യന്ത്രരഹിത ഗതാഗത സംവിധാനം, സംയോജിത പാര്‍ക്കിങ് സംവിധാനം, സ്മാര്‍ട്ട് ബസ് സ്‌റ്റോപ്പുകള്‍, ചാല മാര്‍ക്കറ്റ് നവീകരണം സാംസ്‌കാരിക വീഥികള്‍, സോളാര്‍, മലിനജലത്തന്റെ പുനരുപയോഗം, മാലിന്യരഹിത യാത്രാസൗകര്യം എന്നിവയാണ് മേഖലതിരിച്ചുള്ള വികസനത്തിലെ പ്രധാന പദ്ധതികള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക