|    Jul 16 Mon, 2018 6:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും : മുഖ്യമന്ത്രി

Published : 19th September 2017 | Posted By: fsq

 

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെയുള്ള കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ഗസ്റ്റ്ഹൗസില്‍ നടന്ന പദ്ധതിയുടെ പുരോഗതി വിലയിരുത്തല്‍ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികളുടെ നടത്തിപ്പ് ഇപ്പോള്‍ പിറകിലാണ്. പദ്ധതികള്‍ ഗൗരവത്തോടെ അവലോകനം ചെയ്ത് നടത്തിപ്പില്‍ മുന്നേറ്റമുണ്ടാക്കാനുള്ള നടപടികള്‍ അടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗസ്റ്റ്ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രി കെ ടി ജലീല്‍, മേയര്‍ സൗമിനി ജയിന്‍, ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ല, കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ എ പി എം മുഹമ്മദ് ഹനീഷ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss