|    Jul 21 Fri, 2017 10:24 am
FLASH NEWS

സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികള്‍ എന്തുകൊണ്ട് പൊട്ടിത്തെറിക്കുന്നു

Published : 13th October 2016 | Posted By: frfrlnz

samsung-7-note

ന്യൂയോര്‍ക്ക്: സാംസങ് ഗ്യാലക്‌സി 7 നോട്ട് ഫോണുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്നത് ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് കമ്പനി ബ്രാന്റിന്റെ ഉല്‍പ്പാദനം നിര്‍ത്തിവച്ചിരുന്നു. എന്തുകൊണ്ടാണ് സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് എന്നതിന് പല കോണുകളില്‍ നിന്നും വൃത്യസ്തമായ അഭിപ്രായങ്ങള്‍ വന്നിരുന്നു. സാംസങ്ങും ഇതിന് വിശദീകരണവുമായി വന്നിരുന്നു. എന്നാല്‍ അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ലിന്‍ഡന്‍ ആര്‍ച്ചര്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം ചൂണ്ടികാട്ടുകയാണ്.
പരസ്പരം സ്പര്‍ശിക്കാന്‍ പറ്റാത്ത സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികളുടെ ഇരുവശവും പരസ്പരം സ്പര്‍ശിക്കുമ്പോഴാണ് ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്നതെന്ന്  അദ്ദേഹം പറയുന്നു.

സ്മാര്‍ട്ട് ഫോണുകളില്‍ പൊതുവേ ഉപയോഗിക്കുന്ന ലിത്വിയം ബാറ്ററികളാണ്.ഇവയ്ക്ക് ഇരുവശങ്ങളിലായി രണ്ടു തരം ഇലക്ട്രോഡുകളാണുള്ളത്. ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ലിത്വിയം അയണുകള്‍ ഒരു ഇലക്ട്രോഡില്‍ നിന്ന് മറ്റൊരു ഇലക്ട്രോഡുമായി സ്പര്‍ശിക്കുമ്പോഴാണ് ഫോണ്‍ ചൂടായി പൊട്ടിത്തെറിക്കുന്നത്. ബാറ്ററികള്‍ കൂടുതല്‍ നേരം ചാര്‍ജ്ജ് ചെയ്യുന്നതും വളരെ സ്പീഡില്‍ ചാര്‍ജ്ജ് കയറുന്നതും ഫോണ്‍ പൊട്ടിത്തെറിക്കാന്‍ കാരണമാവുമെന്ന് ആര്‍ച്ചര്‍ ചൂണ്ടികാട്ടുന്നു. വളരെ നേരം ചാര്‍ജ്ജ്് ചെയ്യുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓ്ഫ് ആവുന്നതും ഇക്കാരണം കൊണ്ടാണ്. ബാറ്ററിക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമ്പോള്‍ ബാറ്ററി ചൂടാവുകയും ഇത് തീപടരാന്‍ കാരണമാവുകയും ചെയ്യും. ബാറ്ററികള്‍ റബ്ബര്‍ ബാന്റ് പോലെയാണെന്നും കൂടുതല്‍ ഊര്‍ജ്ജം നല്‍കുമ്പോള്‍ ഈ ബാന്റ് പൊട്ടിത്തെറിക്കുമെന്നും മറ്റൊരു മെറ്റീരിയല്‍ ശാസ്ത്രജ്ഞനായ ഡാന്‍ സ്റ്റെന്‍ഗാര്‍ട്ട് പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക