|    Mar 26 Sun, 2017 8:24 pm
FLASH NEWS

സ്മാര്‍ട്ട് ഫോണുകളെ വാട്ടര്‍പ്രൂഫ് ആക്കാന്‍ സ്‌പ്രേ

Published : 10th September 2016 | Posted By: G.A.G

mob-phone

മെല്‍ബണ്‍: സ്മാര്‍ട്ട് ഫോണുകളെ വാട്ടര്‍പ്രൂഫ് ആക്കാന്‍ പുതിയ വിദ്യ ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു ഗവേഷണവിദ്യാര്‍ഥി വികസിപ്പിച്ചെടുത്തു. വെള്ളത്തെ അകറ്റിനിറുത്താന്‍ കഴിവുള്ള പ്രത്യേക കോട്ടിംഗാണിത്. സ്‌പ്രേ രൂപത്തിലുള്ള ഈ മിശ്രിതം അടിക്കുന്നതോടെ ഫോണുകള്‍ വാട്ടര്‍ പ്രൂഫ് ആകും. വിമാനങ്ങളിലും ഉയരം കൂടിയ കെട്ടിങ്ങളുടെ ജാലകങ്ങളിലും മഞ്ഞു കട്ടപിടിക്കുന്നതും ബോട്ടുകള്‍ തുരുമ്പുപിടിക്കുന്നതുമൊക്കെ തടയുവാനും ഈ സ്‌പ്രേ ഉപയോഗിക്കാം. നാനോ പാര്‍ട്ടിക്കിളുകള്‍ ഉപയോഗിച്ചുള്ള ആവരണമാണ് സ്േ്രപ ചെയ്യുമ്പോള്‍ ഫോണുകള്‍ക്കു മേല്‍ സൃഷ്ടിക്കപ്പെടുന്നത്. തികച്ചും സുതാര്യമാണ് ആവരണം എന്നതിനാലാണ് ഫോണുകളെ വാട്ടര്‍പ്രൂഫ് ചെയ്യാന്‍ സഹായകമാവുന്നത്.
പലതരത്തിലുള്ള വാട്ടര്‍പ്രൂഫ് കോട്ടിംഗുകള്‍ ഇന്ന് ഉപയോഗിച്ചു വരുന്നുണ്ടെങ്കിലും സുതാര്യവും സ്വയം വൃത്തിയാക്കുന്നതും തുരുമ്പിനെ ചെറുക്കുന്നതും ചിലവു കുറഞ്ഞതുമണ്്് പുതിയ സാങ്കേതികവിദ്യ.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക