|    Aug 21 Tue, 2018 7:20 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സ്മാര്‍ട്ട് ഫോണുകളില്‍ ആധാര്‍ ഹെല്‍പ്‌ലൈന്‍

Published : 5th August 2018 | Posted By: kasim kzm

നമ്പര്‍; കുറ്റമേറ്റെടുത്ത് ഗൂഗ്ള്‍ന്യൂയോര്‍ക്ക്: സ്മാര്‍ട്ട് ഫോണില്‍ ഉപഭോക്താക്കള്‍ അറിയാതെ ആധാര്‍ ഹെല്‍പ്‌ലൈന്‍ നമ്പര്‍ സേവ് ചെയ്യപ്പെടുന്നുവെന്ന വ്യാപക പരാതികള്‍ക്കിടെ കുറ്റമേറ്റെടുത്ത് ഗൂഗ്ള്‍. ഫോണുകളിലെ ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വെയറിലെ പിഴവാണ് ഇത്തരമൊരു വീഴ്ചയ്ക്കു പിന്നിലെന്നും ആധാര്‍ അതോറിറ്റിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്നുമാണ് ഗൂഗ്ള്‍ അറിയിച്ചത്.
ആന്‍ഡ്രോയ്ഡ് സെറ്റ്അപ് സഹായത്തില്‍ വിഷമഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ടതായി നല്‍കേണ്ട 112 എന്ന നമ്പറിനു പകരം കോഡിങ്ങിലെ അശ്രദ്ധ കാരണം ആധാര്‍ സഹായ നമ്പര്‍ കടന്നുകൂടിയതാണ് പ്രശ്‌നത്തിനിടയാക്കിയതെന്ന് ഔദ്യോഗിക ഇ-മെയിലിലൂടെ ഗൂഗ്ള്‍ വ്യക്തമാക്കി.
2014 മുതല്‍ രാജ്യത്തെ വിവിധ മൊബൈല്‍ ഫോണുകളില്‍ ഈ ടോള്‍ഫ്രീ നമ്പര്‍ ഉണ്ടായിരുന്നുവെന്നാണ് ഗൂഗഌന്റെ വിലയിരുത്തല്‍.
കോണ്ടാക്ട് പട്ടികയില്‍ കടന്നുകൂടിയ നമ്പര്‍ ആവശ്യമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് സ്വയം ഡിലീറ്റ് ചെയ്യാനാവുമെന്നും കമ്പനി വക്താവ് അറിയിച്ചു. 18003001947 എന്ന ആധാര്‍ നമ്പറാണ് ഫോണുകളില്‍ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടുന്നതായി പരാതി ഉയര്‍ന്നത്. പിന്നാലെ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടുന്നത് ആധാറിന്റെ ഹെല്‍പ്‌ലൈന്‍ നമ്പര്‍ അല്ലെന്നും ഹെല്‍പ്‌ലൈന്‍ നമ്പര്‍ ഫോണുകളില്‍ സേവ് ചെയ്യാന്‍ ടെലിഫോണ്‍ ഓപറേറ്റര്‍മാരോട് ആവശ്യപ്പെട്ടിട്ടില്ലെന്നും യുഐഡിഎഐ വിശദീകരിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss