|    Sep 24 Sun, 2017 5:46 pm
FLASH NEWS

സ്മാര്‍ട്ട്‌സിറ്റി: ട്രാന്‍സ്‌ജെന്റേഴ്‌സ് യോഗം ചേര്‍ന്നു

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: നഗരസഭ സ്മാര്‍ട്ട്‌സിറ്റി പ്രൊപ്പോസല്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ട്രാ ന്‍സ്‌ജെന്റേഴ്‌സ് യോഗം നഗരസഭാ മേയര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ അധ്യക്ഷത വഹിച്ചു. സ്മാര്‍ട്ട്‌സിറ്റി പ്രൊപ്പോസല്‍ തയ്യാറാക്കുമ്പോള്‍ ട്രാന്‍സ്‌ജെന്റേഴ്‌സിന് കൂടി പ്രയോജനകരമാവുന്ന രീതിയിലുള്ള പ്രൊപ്പോസലുകള്‍ കൊണ്ടു വരണമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.ട്രാന്‍സ്‌ജെന്റേഴ്‌സായവര്‍ക്ക് ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് കോര്‍പറേഷനില്‍ നിന്ന് ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും ജെന്‍ഡര്‍ ഫ്രീ ടോയ്‌ലറ്റ്, ബസ്സുകളിലെ സീറ്റ് റിസര്‍വേഷന്‍, തുണിക്കടകളിലും ഷോപ്പിങ് മാളുകളിലും പ്രത്യേക ട്രയല്‍ റൂം, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങ ള്‍ ഏര്‍പ്പെടുത്തണമെന്നും സ്വന്തം വീടുകളില്‍ നിന്നും സമൂഹത്തില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് സമൂഹത്തില്‍ നിലനില്‍ക്കുന്നതിന് വേണ്ടി പ്രത്യേകം വീടുകള്‍, പഠനസൗകര്യം തുടങ്ങിയ കാര്യങ്ങള്‍ നഗരസഭയുടെ കീഴില്‍ തന്നെ നല്‍കണമെന്നും അഭിപ്രായം ഉയര്‍ന്നു. ആറ്റുകാല്‍ പൊങ്കാല സീസണില്‍ പൊങ്കാല ഇടുന്നതിനും താമസത്തിനുമുള്ള സൗകര്യം ഒരുക്കണമെന്ന അഭിപ്രായം ഉയര്‍ന്നു. കൂടാതെ നഗരസഭയില്‍ മല്‍സരിക്കുന്നതിനും, കുടുംബശ്രീ, തൊഴിലുറപ്പ്, ആശാവര്‍ക്കര്‍, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സംവരണം നല്‍കണമെന്നും ആശുപത്രികള്‍, സ്‌കൂളുകള്‍, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബുദ്ധുമൂട്ടു കൂടാതെ ജോലി ചെയ്യുന്നതിനു വേണ്ടി മറ്റുള്ളവര്‍ക്ക് ബോധവല്‍ക്കരണം നടത്തണമെന്നും അഭിപ്രായപ്പെട്ടു. ഒയാസിസ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രസിഡന്റ് പി രഞ്ജിനി, സെക്രട്ടറി എസ് എല്‍ ശ്രീജിത്ത്, ജോയിന്റ് സെക്രട്ടറി എം കിരണ്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക