|    Mar 24 Fri, 2017 3:40 am
FLASH NEWS

സ്മാര്‍ട്ട്‌സിറ്റി ഉദ്ഘാടനം എല്‍ഡിഎഫ് ബഹിഷ്‌കരിക്കും

Published : 20th February 2016 | Posted By: SMR

കൊച്ചി: കൊച്ചി സമാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം എല്‍ഡിഎഫ് ബഹിഷ്‌കരിക്കും. പദ്ധതിയുടെ ഉദ്ഘാടനം നടക്കുന്ന ഇന്ന് രാവിലെ 10ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കനാട് സ്മാര്‍ട്ട് സിറ്റിക്കു മുന്നില്‍ അഴിമതി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി അറിയിച്ചു.
അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട് സംസ്ഥാനത്തെ 1.74 ലക്ഷം കോടി രൂപയുടെ കടക്കെണിയിലാക്കിയ സര്‍ക്കാര്‍ വികസനത്തിന്റെ പേരു പറഞ്ഞ് പൂര്‍ത്തിയാക്കാത്ത പദ്ധതികളുടെ ഉദ്ഘാടന മഹാമഹം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ ഇത്രമാത്രം കബളിപ്പിച്ച ഒരു യുഡിഎഫ് ഭരണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിപിഎം സ്മാര്‍ട്ട് സിറ്റിയെ എതിര്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്മാര്‍ട്ട് സിറ്റിക്ക് സിപിഎം എതിരാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

(Visited 48 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക