|    Jan 18 Wed, 2017 7:15 am
FLASH NEWS

സ്മാര്‍ട്ട്‌ഫോണിനെ ജീവിത സഖിയാക്കി യുവാവ്

Published : 1st July 2016 | Posted By: mi.ptk

smart

സ്മാര്‍ട്ട്‌ഫോണിനെ തന്റെ നല്ലപാതിയായി സ്വീകരിച്ച് യുവാവ് ഫോണിന് വരണമോതിരം അണിയിച്ച് വിവാഹം ചെയ്തു. ലാസ് വാഗാസിലെ പള്ളിയില്‍ നടന്ന ചടങ്ങിലാണ് ലോസ് ഏഞ്ചല്‍സ് സ്വദേശിയായ ആരോണ്‍ ചെര്‍വെനാക്ക് സെല്‍ഫോണിനെ ഭാര്യയായി സ്വീകരിച്ചത്. എല്ലാവിധ ആചാരങ്ങളോടും നടന്ന ചടങ്ങില്‍ വിവാഹ വസ്ത്രത്തിലാണ് വരന്‍ എത്തിയതെങ്കില്‍ വധുവായ സ്മാര്‍ട്ട് ഫോണിന് മനോഹരമായ കെയ്‌സായിരുന്നു പുതുവസ്ത്രം.
സാധാരണ ക്രിസ്ത്യന്‍ വിവാഹം പോലെതന്നെ വിളിച്ചുചൊല്ലിയായിരുന്നു ഈ അപൂര്‍വ വിവാഹവും. ഈ സ്മാര്‍ട്ട് ഫോണിനെ വിവാഹംചെയ്ത് സ്‌നേഹിക്കാനും സംരക്ഷിക്കാനും അവളോട് കൂറുപുലര്‍ത്താനും തയ്യാറുണ്ടോ എന്ന് ആരോണിനോട് പളളി ഉടമസ്ഥന്‍ മിഖൈല്‍ കെല്ലി ചോദിച്ചപ്പോള്‍ തയ്യാറാണ് എന്ന് ആരോണ്‍ മറുപടി പറഞ്ഞു. തുടര്‍ന്ന് ഭാര്യയായ സ്മാര്‍ട്ട് ഫോണിന്റെ പ്ലാസ്റ്റിക് കെയ്‌സിന്‍മേല്‍ മോതിരമണിയിക്കുകയും ചെയ്തു.
പുതുതലമുറയ്ക്ക് സമാര്‍ട്ട് ഫോണുകള്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നതിനുള്ള ഉദാഹരണമാണ് ഈ വിവാഹം. ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ സ്മാര്‍ട്ട്‌ഫോണിനൊപ്പമാണ് ഇന്ന് പുതുതലമുറ ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാമെന്ന് കെല്ലി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 133 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക