|    Jul 27 Thu, 2017 6:31 pm
FLASH NEWS

സ്പീഡ് ഗവേണറില്ലാതെ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍

Published : 25th August 2016 | Posted By: SMR

ചങ്ങരംകുളം: സംസ്ഥാന പാതയില്‍ ചോരക്കളമാക്കി സ്വകാര്യ ബസ്സുകള്‍ മരണപ്പാച്ചില്‍ തുടരുമ്പോഴും നടപടികളെടുക്കാതെ അധികൃതര്‍.
കോഴിക്കോട് -തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കണ്ടനകത്തിനും കോലിക്കരക്കുമിടയി ല്‍ സ്പീഡ് ഗവേണറില്ലാതെ പായുന്ന സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.കഴിഞ്ഞ ദിവസം എടപ്പാള്‍ അണ്ണക്കംപാട് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ ടെക്‌സ്റ്റയില്‍സ് ജീവനക്കാരനായ യുവാവിന്റെ ജീവനാണ് അവസാനമായി പൊലിഞ്ഞത്.ഈ മാസം തന്നെ ചിയ്യാനൂര്‍ പാടത്ത്  പെട്രോള്‍ പമ്പില്‍ ജോലി കഴിഞ്ഞു റോഡിലേക്ക് കടക്കാനായി നിന്ന ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥിയെ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച സ്വകാര്യ ബസ് ഇടിച്ച് വിദ്യാ ര്‍ഥി മരിച്ചു.
നിരന്തരമായ അപകടങ്ങളെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന് നാട്ടുകാര്‍ സംസ്ഥാനപാത ഉപരോധിക്കുകയും സപീക്കര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കു ം ഉന്നത പോലിസ് ഉദ്യോഗസ്ഥ ര്‍ക്കും പരാതി അയക്കുകയും ചെയ്തിരുന്നു. പോലിസില്ലാതെ പൂട്ടിക്കിടന്ന ചിയ്യാനൂര്‍ പാടത്തെ പഞ്ചിങ്ങ് സ്‌റ്റേഷന്‍ ജനകീയ പഞ്ചിങ്ങ് അടക്കമുള്ള ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച മുതല്‍ പോലിസിനെ നിര്‍ത്തി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ബസ്സുകളുടെ ടൈംഷീറ്റുകള്‍ പോലും പഞ്ചിങ്ങ് സ്‌റ്റേഷനില്‍ ഇല്ലാതെ ബസ്സുകള്‍ നിര്‍ത്തി നോട്ട് ബുക്കില്‍ ഒപ്പിട്ട് പോവുന്ന അവസ്ഥയാണ് പഞ്ചിങ്ങ് സ്‌റ്റേഷനില്‍ എന്നാണ് നാട്ടുകാര്‍ പറയുനനത്. ഇതിനിടെ അമിത വേഗതയുടെ പേരില്‍ നാട്ടുകാര്‍ ബസ് ജീവനക്കാരുമായി തര്‍ക്കങ്ങളും വാക്കേറ്റങ്ങളും പതിവായിരിക്കുകയാണ്. ഇതിന്റെ പേരില്‍ ബസ്സുകള്‍ ട്രിപ്പ് മുടക്കുകയും മിന്നല്‍ പണിമുടക്കില്‍ ഏര്‍പ്പെടുന്നതും പതിവായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഇത്തരത്തില്‍ രണ്ട് തവണയാണ് സംസ്ഥാന പാതയില്‍ ബസ്സുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.
വളരെ കുറഞ്ഞ സമയത്തിന് ഓടിയെത്താന്‍ പെര്‍മിറ്റ് നല്‍കുന്നതും വളാഞ്ചേരിയിലും എടപ്പാളിലും അനുഭവപ്പെടുന്ന ട്രാഫിക്ക് ബ്ല്രോക്കില്‍ അകപ്പെടുന്നതും സമയത്തിന് ഓടിയെത്താന്‍ കഴിയാതെ വരുമ്പോഴാണ് സ്വകാര്യ ബസ്സുകള്‍ മരണപ്പാച്ചില്‍ നടത്തുന്നത്. സ്വകാര്യ ബസ്സുകളില്‍ സ്പീഡ് ഗവേണ റുകളും അപകട മേഖലയായ കണ്ടനകത്തിനും കോലിക്കരക്കു ം ഇടയില്‍ റഡാര്‍ സംവിധാനവും ഒരുക്കി സംസ്ഥാന പാതയിലെ മരണപ്പാച്ചിലിന് തടയിടണമെന്ന ജനങ്ങളുടെ  ആവശ്യത്തിന് ശക്തി കൂടിയിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക