|    Jan 19 Thu, 2017 8:41 pm
FLASH NEWS

സ്പീഡ് ഗവേണര്‍ പരിശോധനയില്ല; സ്വകാര്യ-കെഎസ്ആര്‍ടിസി ബസ്സുകള്‍ നിയമം ലംഘിച്ച് പായുന്നു

Published : 3rd August 2016 | Posted By: SMR

തൊടുപുഴ: നിയമം ലംഘിച്ച് ചീറിപായുന്ന സ്വകാര്യ,കെഎസ്ആര്‍ടിസി ബസുകള്‍ക്കെതിരെ നടപടി എടുക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാര്‍,  അംഗപരിമിതര്‍, എന്നിവര്‍ക്ക് പ്രത്യേകം സീറ്റ് സംവരണം ചെയ്യാതിരിക്കല്‍, യാത്രാ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കല്‍, എയര്‍ ഹോണ്‍ ഉപയോഗം, സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കുന്നതിലുണ്ടായ വീഴ്ച ഇങ്ങനെ നിരവധി വാഹനങ്ങളാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നത്.
ചില വാഹനങ്ങളില്‍ വേഗപ്പൂട്ടുണ്ടെങ്കിലും എന്‍ജിനുമായുളള ബന്ധം വിഛേദിച്ചിട്ടാണ് ബസുകള്‍ ഓടുന്നത്. ഇവയ്‌ക്കെതിരെയുള്ള പരിശോധനകള്‍ പ്രഹസനമാകുന്നതായും ആരോപണമുണ്ട്.
വേഗപ്പൂട്ട് പ്രവര്‍ത്തന രഹിതമായതോടെ അമിത വേഗതയിലുള്ള ബസുകളുടെ മല്‍സരയോട്ടം ജില്ലയിലെ പല ഭാഗങ്ങളിലും ഗുരുതരമായ പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്. കഴിഞ്ഞ വ ര്‍ഷം ബസുകളുടെ അമിതവേഗത നിയന്ത്രിക്കാന്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയിരുന്നു.എന്നാല്‍ ഭൂരിഭാഗം ബസുകളിലും വേഗപ്പൂട്ട് സ്ഥാപിച്ചിട്ടില്ല.കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ നിരവധി സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുത്തു.സമീപകാലത്ത് നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും പിടികൂടി.നൂറോളം സ്വകാര്യ ബസുകള്‍ പരിശോധിച്ചതില്‍ കൃത്യമായ രേഖകള്‍ സൂക്ഷിക്കാത്ത ബസുകള്‍ കണ്ടെത്തി.
എന്നാല്‍ ലൈസന്‍സില്ലാത്തവരെയും രേഖകള്‍ സുക്ഷിക്കാത്ത വാഹനങ്ങളും പിടികൂടിയാല്‍ ചെറിയ പിഴ അടപ്പിച്ച് വിടുകയാണ് പതിവ്. പരിശോധന കഴിഞ്ഞ് അടുത്ത ദിവസം മുതല്‍ വീണ്ടും പഴയപടിയാണ് കാര്യങ്ങള്‍.
സ്വകാര്യ ബസുകളിലെ വേഗപ്പൂട്ടില്‍ വേഗത 60 കിലോമീറ്ററായി ക്രമീകരിച്ചിരുന്നു.സാങ്കേതികമായി വേഗപ്പൂട്ടുകളുടെ നിശ്ചിത വേഗത കൂട്ടാന്‍ ബസുടമകള്‍ക്ക് കഴിയുമെന്നതാണ് ഇതിന്റെ വലിയ ന്യൂനത.ഇത് ഉടമകള്‍ മുതലാക്കുകയും ചെയ്തതോടെ വേഗപ്പൂട്ട് എന്ന ആശയം തകിടം മറിഞ്ഞു.ഈ സാഹചര്യത്തിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലിസും മോട്ടോര്‍ വാഹന വകുപ്പും തയാറാകുന്നില്ല.
നിലവില്‍ ചില കെഎസ്ആര്‍ടിസി ബസുകളില്‍ മാത്രമാണ് വേഗപ്പൂട്ട് പ്രവര്‍ത്തന സജജമായിട്ടുള്ളത്.പെര്‍മിറ്റ് നിലച്ച സ്വകാര്യ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്കു പകരം കെഎസ്ആര്‍ടിസിയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.എന്നാല്‍ അനധികൃതമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ഫാസ്റ്റ് ബസുകള്‍ക്കെതിരെയും ബന്ധപ്പെട്ട വകുപ്പ് നടപടിക്ക് തുനിയുന്നില്ല.ഇത്തരം സര്‍വീസുകള്‍ നടത്തുന്ന ബസ് അപകടത്തില്‍പെട്ടാല്‍ യാത്രക്കാര്‍ക്ക് മതിയായ ഇന്‍ഷുറന്‍സ് ആനുകൂല്യംപോലും ലഭിക്കില്ലെന്നുള്ളതാണ് വാസ്തവം

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക