|    Sep 26 Tue, 2017 7:23 am
FLASH NEWS

സ്പീഡ് ഗവര്‍ണറില്‍ കൃത്രിമം: സ്വകാര്യ ബസ്സിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി

Published : 20th October 2016 | Posted By: SMR

കോഴിക്കോട്:  ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം പ്രകാരം ജില്ലയില്‍ നടത്തിയ പ്രത്യേക വാഹന പരിശോധനയില്‍ സ്പീഡ് ഗവര്‍ണറില്‍ കൃത്രിമ കാട്ടിയ സ്വകാര്യ ബസ്സിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് അനന്തകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ബുധനാഴ്ചയായിരുന്നു പരിശോധന. നിയമവിരുദ്ധമായി എയര്‍ഹോണ്‍ ഘടിപ്പിച്ചും സ്പീഡ് ഗവര്‍ണറില്‍ കൃത്രിമം കാട്ടി സര്‍വ്വീസ് നടത്തുകയും ചെയ്ത 60 സ്വകാര്യ ബസ്സുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും 35,500 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ബി ജെ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക