|    Mar 26 Sun, 2017 1:16 am
FLASH NEWS

സ്പീഡില്ലാത്ത ഇന്റര്‍നെറ്റ്: കമ്പനികളെ പൂട്ടാന്‍ ആപ്പുമായി ട്രായി

Published : 4th July 2016 | Posted By: G.A.G

MY-SPEED-APP
ന്യൂഡല്‍ഹി : മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി ഉപഭോക്താക്കളെ ആകര്‍ഷിച്ച് ആവശ്യമായ സ്പീഡ് നല്‍കാതെ പറ്റിക്കുന്ന മൊബൈല്‍ ഓപറേറ്റര്‍ കമ്പനികളെ നിലയ്ക്കുനിര്‍ത്താന്‍ ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) പുതിയ സംവിധാനമേര്‍പ്പെടുത്തി. ഫോണുകളില്‍ ഇന്റര്‍നെറ്റ് ഡാറ്റാസ്പീഡ് നിരീക്ഷിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കാനും സഹായിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്പ് ട്രായ് പുറത്തിറക്കി.

കമ്പനികളുടെ അവകാശവാദവും യഥാര്‍ഥത്തില്‍ ഉപഭോക്താവിന് ലഭിക്കുന്ന സ്പീഡും തമ്മില്‍ വലിയ അന്തരമുണ്ടെന്ന പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ തട്ടിപ്പ് കയ്യോടെ പിടിക്കാനുള്ള സംവിധാനവുമായി ട്രായ് രംഗത്തുവന്നത്. മൈസ്പീഡ് എന്നു പേരിട്ട ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ കീഴില്‍ പുറത്തിറക്കുന്ന ആദ്യ ആപ്പ് ആണിത്. നാലു ഭാഗങ്ങളാണ് ആപ്പിനുള്ളത്. ആദ്യത്തേത് സ്പീഡ് പരിശോധനയാണ്. ഫോണിലെ 3ജി, ഫോര്‍ജി കണക്ഷന്റെ സ്പീഡും വൈഫൈയുടെ സ്പീഡും ഇതുപയോഗിച്ച് പരിശോധിക്കാം. രണ്ടാമത്തെ ഭാഗം ഹിസ്റ്ററി പേജാണ്. ഓരോ തവണയും നടത്തിയ സ്പീഡ് പരിശോധനയുടെ വിവരങ്ങള്‍ ഇവിടെ രേഖപ്പെടുത്തിവയ്ക്കും. ഓരോ തവണയും പരിശോധന നടത്തിയ ലൊക്കേഷന്‍ എവിടെയെന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതുവഴി എവിടെയെല്ലാം, എപ്പോഴൊക്കെ സ്പീഡ് കുറവായിരുന്നുവെന്ന് കണ്ടെത്താം. മൂന്നാം ഭാഗത്ത് ഈ ഹിസ്റ്ററി ഡാറ്റയുടെ വിശദമായ വിശകലനമാണ്. ഇതിനു പുറമെ സെന്‍ഡ് ടു ട്രാ്യ് എന്ന ബട്ടണുമുണ്ട്. ഇതുപയോഗിച്ച് വിവരങ്ങള്‍ ട്രായിക്ക് കൈമാറുകയുമാവാം. സ്പീഡ് വാഗ്ദാനങ്ങളുമായി ഉപഭോക്താവിന്റെ പണവും സമയവും കളയുന്ന മൊബൈല്‍ സര്‍വീസ് ഓപറേറ്റര്‍മാരെ പൂട്ടാന്‍ ഈ ആപ്പിന് കഴിയുമോയെന്ന് കാത്തിരുന്നു കാണാം.

(Visited 672 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക