|    May 29 Mon, 2017 8:44 pm
FLASH NEWS

സ്പീക്കര്‍ രാഷ്ട്രീയ വനവാസം അനുഷ്ഠിക്കേണ്ടതില്ല: ശ്രീരാമകൃഷ്ണന്‍

Published : 24th July 2016 | Posted By: SMR

തിരുവനന്തപുരം: സ്പീക്കര്‍ അരാഷ്ട്രീയ ജീവിയല്ലെന്ന് പി ശ്രീരാമകൃഷ്ണന്‍. അഞ്ചുവര്‍ഷത്തേക്ക് രാഷ്ട്രീയ സാമൂഹിക വനവാസം ആവശ്യമില്ല. സമൂഹവുമായി ജൈവബന്ധമുള്ളയാളാണ് സ്പീക്കറും. ഈ ബന്ധങ്ങളെല്ലാം വിച്ഛേദിച്ച് ഇരുണ്ടമുറിയില്‍ കഴിയേണ്ട ആളാണെന്ന തോന്നല്‍ മാറേണ്ടതുണ്ട്. അതിനായി പ്രതികരണങ്ങള്‍ ആവശ്യമാണ്. അതിനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വകാര്യചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സ്പീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹത്തിന്റെ കണ്ണീരും സ്വപ്‌നങ്ങളും അറിയാന്‍ കഴിയുന്ന ആളാവണം സ്പീക്കര്‍. നിലവിലെ അവസ്ഥയ്ക്ക് ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്. സ്പീക്കര്‍ ഒരു കക്ഷിയുടെ പ്രചാരകനായി മാറാന്‍ പാടില്ല. ഭരണഘടനയുടെ മൗലികതത്വങ്ങള്‍ ലംഘിക്കുന്നത് ഉള്‍പ്പെടെ പൊതുസമൂഹത്തില്‍ രാഷ്ട്രീയ നിലപാടെടുക്കേണ്ട വിഷയങ്ങളുണ്ട്. ഈ വിഷയങ്ങളില്‍ സ്പീക്കര്‍ നിലപാടെടുക്കേണ്ടത് ആവശ്യമാണെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day