|    Oct 22 Mon, 2018 10:51 am
FLASH NEWS

സ്പിരിറ്റ് കേസുകളിലെ പ്രതി മൂന്ന് കിലോ കഞ്ചാവുമായി പിടിയില്‍

Published : 3rd November 2017 | Posted By: fsq

 

കൊല്ലം: കൊല്ലം എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എഴുകോണ്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ നിരവധി സ്പിരിറ്റ്, ചാരായ കേസുകളിലെ പ്രതി മൂന്ന് കിലോ കഞ്ചാവുമായി പിടിയിലായി.എഴുകോണ്‍ പാലുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ സ്വല്‍പ്പം ചന്ദ്രന്‍ എന്നു വിളിക്കുന്ന ത്യാഗരാജന്‍ ആണ് പിടിയിലായത്.  എഴുകോണ്‍, ബാങ്ക് ജങ്ഷന്‍ എന്നിവിടങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നും കടത്തികൊണ്ടുവന്ന കഞ്ചാവ് വില്‍പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നുവെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പി കെ സനുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി സ്ഥലവും പരിസരവും ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. സ്പിരിറ്റ് കച്ചവടം സജീവമല്ലാത്തതിനാല്‍ വന്‍തോതില്‍ ലാഭം ഉണ്ടാകുന്നതിനായി തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കടത്തികൊണ്ട് വന്ന് വില്‍പ്പന നടത്തുകയായിരുന്നു. രണ്ടുകിലോയുടെ പാഴ്‌സലായി ആണ് കഞ്ചാവ് വില്‍ക്കുന്നത്. ഇത്തരം ഒരു പാഴ്‌സലിന് 34000 രൂപയ്ക്കാണ് വില്‍പന നടത്തിയിരുന്നത്. ഇത് വാങ്ങുന്ന ചെറുകിട വില്‍പ്പനക്കാര്‍ ഒരു ലക്ഷം രൂപയ്ക്കുവരെ വില്‍പ്പന നടത്തുകയായിരുന്നു. കഞ്ചാവ് വാങ്ങാന്‍ എത്തിയത് എന്ന വ്യാജേന പ്രത്യേക ഷാഡോസംഘം പ്രതിയെ സമീപിച്ചു കച്ചവടം ഉറപ്പിക്കുകയായിരുന്നു. കഞ്ചാവ് കൈമാറുന്നതിനായി എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്തതില്‍ എഴുകോണ്‍ സ്വദേശിയും നിരവധി അബ്കാരി മയക്കുമരുന്നു കേസുകളിലെ പ്രതിയുമായ സുബ്രഹ്ണ്യനാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് മനസ്സിലായി. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫിസര്‍ ബി ദിനേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അരുണ്‍ ആന്റണി, എപേഴ്‌സന്‍ ലാസര്‍ ദിലീപ്, ടോമി, അനീഷ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss