|    Jun 18 Mon, 2018 1:23 pm
FLASH NEWS

സ്പിരിറ്റ് കേസില്‍ കീഴടങ്ങിയ യുവാവ് മോഷണ കേസില്‍ കസ്റ്റഡിയില്‍

Published : 20th October 2016 | Posted By: SMR

തൊടുപുഴ: സ്പിരിറ്റ് കേസില്‍ കീഴടങ്ങിയ പ്രതിയെ മോഷണ കേസില്‍ കസ്റ്റഡിയിലെടുത്തു. വാളയാര്‍ ചെക്ക്‌പോസ്റ്റിലൂടെ സ്പിരിറ്റ് കടത്തി കേസില്‍ പാലക്കാട് പോലിസിനു മുന്നില്‍ കീഴടങ്ങിയ തൊടുപുഴ പെരുമ്പള്ളിച്ചിറ കളപ്പുരയ്ക്കല്‍ റിസ്‌വാ(22)നെയാണ് തൊടുപുഴ പോലിസ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ഫെബ്രുവരി 29നു അല്‍ അസ്ഹര്‍ കോളജിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കയറി 16,800 രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. ഒന്നാം പ്രതി കല്ലൂര്‍ക്കാട് പുത്തന്‍പുരയില്‍ സുധീഷിനെ തൊടുപുഴ പോലിസ് പിടികൂടിയിരുന്നു. റിസ്‌വാനെ അന്വേഷിക്കുന്നതിനിടെയാണ് പ്രതി വാളയാര്‍ പോലിസില്‍ കീഴടങ്ങിയത്. റിസ്‌വാന്റെ പേരില്‍ തൊടുപുഴ പോലിസ് സ്റ്റേഷനിലും മറ്റ് സ്റ്റേഷനുകളിലുമായി നിരവധി കേസുകളാണ് നിലവിലുള്ളത്. പ്രതിയെ തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss