|    Jan 23 Mon, 2017 2:11 pm
FLASH NEWS

സ്പിരിറ്റ് കടത്ത്: വിവരം നല്‍കുന്നവര്‍ക്കുപാരിതോഷികം

Published : 10th August 2016 | Posted By: SMR

തൃശൂര്‍: ഓണക്കാലത്ത് വര്‍ദ്ധിക്കാന്‍ ഇടയുളള സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ കടത്തും വ്യാജമദ്യ നി ര്‍മാണം, വിതരണം എന്നിവയു ം തടയുന്നതിന് ജില്ലയില്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി എക്‌സൈ സ് ഡെപ്യൂട്ടി കമ്മീഷണ ര്‍ അറിയിച്ചു.
അനധികൃതമായി സ്പിരിറ്റ് കടത്തുന്നതായോ കൈകാര്യം ചെയ്യുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പ്രസ്തുത വിവരം ജില്ലാ തലത്തിലും താലൂക്ക് തലത്തിലും തുറന്നിട്ടുളള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രതേ്യക കണ്‍ട്രോള്‍ റൂമുകളില്‍  അറിയിക്കാം.
വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കുകയും അവരെ സംബന്ധിച്ചുളള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.  ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങളിന്‍മേല്‍ അനേ്വഷണം നടത്തി നടപടി സ്വീകരിക്കുന്നതിന് പ്രതേ്യക സ്‌ട്രൈക്കിങ്ങ് ഫോഴ്‌സുകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.  അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിന്  പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ സഹകരണവും ഉണ്ടാകണമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍അഭ്യര്‍ത്ഥിച്ചു. ജില്ലാ കണ്‍്രേടാള്‍ റൂം – 0487 2361237
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫിസ്, തൃശൂര്‍ – 0487 2362002, 9400069582

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക