|    May 22 Mon, 2017 9:17 pm
FLASH NEWS

സ്പിരിറ്റ് കടത്ത് കേസ്: 12 പ്രതികള്‍ക്ക് തടവ്

Published : 31st July 2016 | Posted By: SMR

പാലക്കാട്: സിമന്റ് ലോറിയില്‍ സ്പിരിറ്റ് കടത്തിയ രണ്ടു കേസുകളില്‍ 12 പ്രതികള്‍ക്ക് തടവുശിക്ഷ. കോയമ്പത്തൂര്‍ മധുരക്കരയിലെ സിമന്റ് ഫാക്ടറിയില്‍ നിന്ന് കേരളത്തിലേക്ക് പോവുന്ന ലോഡ് എന്ന വ്യാജേന 11,000 ലിറ്റര്‍ സ്പിരിറ്റാണ് പ്രതികള്‍ കടത്തിയത്.
2007 ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം. പാലക്കാട്-മരുത റോഡിന് സമീപത്തു നിന്നാണ് എക്‌സൈസ് സംഘം ലോറിയില്‍ നിന്നു സ്പിരിറ്റ് കണ്ടെടുത്തത്.
രണ്ടു കേസുകളില്‍പ്പെട്ട 10 പ്രതികള്‍ക്ക് ആറു വര്‍ഷം വീതം കഠിന തടവും മൂന്നു ലക്ഷം രൂപ വീതം പിഴയും, ഒരു കേസില്‍പ്പെട്ട രണ്ടു പേര്‍ക്ക്  മൂന്നു വര്‍ഷം വീതം കഠിന തടവും  മൂന്നു ലക്ഷം രൂപ  വീതം പിഴയുമാണ് വിധിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day