|    Dec 12 Wed, 2018 2:58 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സ്പാനിഷ് ലീഗ് : സെല്‍റ്റ വിഗോയ്ക്ക് വീണ്ടും തോല്‍വി

Published : 9th May 2017 | Posted By: fsq

 

മാഡ്രിഡ്: സ്പാനിഷ് ലീഗ് പോരാട്ടം അവസാനത്തോടടുത്തപ്പോള്‍ സെല്‍റ്റ വിഗോയ്ക്ക് തുടര്‍ച്ചയായ നാലാം തോല്‍വി. യൂറോപ ലീഗ് സെമിഫൈനല്‍ ആദ്യപാദത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ ഏകപക്ഷീയമായ ഒരു ഗോളില്‍ തോറ്റതിനു പിന്നാലെയാണ് ലാ ലിഗയിലും സെല്‍റ്റ തോല്‍വി നേരിട്ടത്. ഇതോടെ തുടര്‍ച്ചയായി അഞ്ച് മല്‍സരങ്ങളിലാണ് സെല്‍റ്റ വിഗോ തോല്‍വി വഴങ്ങിയത്. ഇന്നലെ എതിരില്ലാത്ത മൂന്ന് ഗോളിന് മലാഗ അവരുടെ തട്ടകത്തില്‍ ജയം നേടുകയായിരുന്നു. ആദ്യപകുതിയില്‍ സേവ്യര്‍ ഒന്റിവെറസിലൂടെ ലീഡ് നേടിയ മലാഗയ്ക്ക് വേണ്ടി 56ാം മിനിറ്റില്‍ റേസ്യോ പെനല്‍റ്റി ഗോളാക്കി മാറ്റി. ആദ്യഗോളിന് അസിസ്റ്റ് നല്‍കിയ റേസ്യോയുടെ പെനല്‍റ്റിയിലൂടെ മലാഗ രണ്ട് ഗോളിന് മുന്നിലെത്തിയപ്പോഴും തിരിച്ചടിക്കാന്‍ സെല്‍റ്റയ്ക്ക് സാധിച്ചില്ല. ഇഞ്ച്വറി ടൈമില്‍ കാര്‍ലോസിന്റെ അസിസ്റ്റില്‍ റാമിറെസ് മലാഗന്‍ ഗോള്‍പട്ടിക ഉയര്‍ത്തി. മലാഗ ലീഗ് പട്ടികയില്‍ 11ാം സ്ഥാനത്താണ്. 45 പോയിന്റുള്ള മലാഗയുടെ തൊട്ടുപിന്നിലാണ് സെല്‍റ്റയുടെ ഇപ്പോഴത്തെ സ്ഥാനം. 44 പോയിന്റുണ്ട് സെല്‍റ്റയുടെ അക്കൗണ്ടില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss