|    Aug 17 Fri, 2018 12:44 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സ്പാനിഷ് ലീഗ് : വിജയം നിലനിര്‍ത്താന്‍ റയല്‍ ഇന്നിറങ്ങും

Published : 20th September 2017 | Posted By: fsq

 

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് ബെറ്റിസിനെ നേരിടും. കളിച്ച നാല് മല്‍സരങ്ങളില്‍ രണ്ട് മല്‍സരത്തില്‍ സമനില വഴങ്ങേണ്ടി വന്ന റയല്‍ നിലവിലെ പട്ടികയിലെ നാലാം സ്ഥാനക്കാരാണ്. അതേസമയം എതിരാളികളായ ബെറ്റിസ് 12ാം സ്ഥാനത്താണുള്ളത്.മികച്ച ഫോമിലാണ് റയല്‍ നിര ബെറ്റിസിനെതിരെ ബൂട്ടുകെട്ടുന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഡിഫന്‍ഡര്‍ മാഴ്‌സലോയും ടീമില്‍ തിരിച്ചെത്തിയത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അവസാന മല്‍സരത്തില്‍ റയല്‍ സോസിഡാഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്. അതേസമയം ഡീപോര്‍ട്ടിവോ ലാ കൊറൂണയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ബെറ്റിസ് ഇറങ്ങുന്നത്. കണക്കുകളില്‍ അടുത്തിടയ്‌ക്കൊന്നും റയലിനെ വീഴ്ത്താന്‍ ബെറ്റിസിനായിട്ടില്ല. പരസ്പരം ഏറ്റുമുട്ടിയപ്പോഴെല്ലാം വമ്പന്‍ തോല്‍വികളാണ് ബെറ്റിസ് ഏറ്റുവാങ്ങിയിട്ടുള്ളത്. അവസാനമായി മുഖാമുഖം വന്നപ്പോള്‍ 2-1നാണ് റയല്‍ വിജയിച്ചത്.അതേസമയം പരിക്കിനെത്തുടര്‍ന്ന് സൂപ്പര്‍ താരം കരിം ബെന്‍സെമ റയല്‍ നിരയില്‍ ഇറങ്ങില്ല. ടോണി ക്രൂസ്, മാറ്റിയോ കൊവാസിക്, ജീസസ് വല്ലീജോ എന്നിവരും പരിക്കിന്റെ പിടിയിലാണെന്നാണ് വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss