|    Jul 21 Sat, 2018 5:09 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സ്പാനിഷ് ലീഗ്: വലന്‍സിയയെ ലാസ് പാല്‍മസ് ഞെട്ടിച്ചു

Published : 24th August 2016 | Posted By: SMR

മാഡ്രിഡ്: അട്ടിമറി വിജയവുമായി ലാസ് പാല്‍മസ് സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ അരങ്ങേറ്റം ഗംഭീരമാക്കി. മുന്‍ ചാംപ്യന്‍മാരായ വലന്‍സിയയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു തകര്‍ത്താണ് ലാസ് പാല്‍മസ് വരവറിയിച്ചത്. ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് പാല്‍മസ് അപ്രതീക്ഷിത ജയം കൊയ്തത്. മറ്റൊരു കളിയില്‍ ലീഗിലെ മറ്റൊരു പുതുമുഖ ടീം ലെഗന്‍സ് 1-0ന് സെല്‍റ്റാവിഗോയെ ഞെട്ടിച്ചു.
മാര്‍കോ ലിവായ (16ാം മിനിറ്റ്), ജൊനാതന്‍ വിയേര (24), കെവിന്‍ പ്രിന്‍സ് ബോട്ടെങ് (31), മാര്‍കോ ലിവായ (88) എന്നിവരാണ് പാല്‍മസിന്റെ സ്‌കോറര്‍മാര്‍. വലന്‍സിയയുടെ രണ്ടു ഗോളും സാന്റി മിനയുടെ വകയായിരുന്നു. ആറ്, 34 മിനിറ്റുകളിലാണ് താരം വലകുലുക്കിയത്.
ഘാന മിഡ്ഫീല്‍ഡര്‍ കൂടിയായ ബോട്ടെങ് കന്നി ഗോള്‍ കൂടിയാണ് ഈ കളിയില്‍ കണ്ടെത്തിയത്. ഇറ്റാലിയന്‍ ടീം എസി മിലാന്‍ വിട്ട ശേഷം പുതിയ ക്ലബ്ബില്ലാതെ വിഷമിച്ച താരം ഈ മാസമാദ്യമാണ് ഒരു വര്‍ഷത്തെ കരാറില്‍ പാല്‍മസിലെത്തിയത്.
തന്റെ ആദ്യ മല്‍സരത്തില്‍ തന്നെ ഗോള്‍ നേടിയ ബോട്ടെങ് ടീമിന്റെ പ്രതീക്ഷ കാക്കുകയും ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss