|    Oct 23 Mon, 2017 10:56 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സ്പാനിഷ് ലീഗ്: റയലിന് വിജയത്തുടക്കം

Published : 23rd August 2016 | Posted By: SMR

മാഡ്രിഡ്/റോം: സ്പാനിഷ് ലീഗിന്റെ പുതിയ സീസണില്‍ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് വിജയത്തോടെ തുടങ്ങിയപ്പോള്‍ മുന്‍ ജേതാക്കളായ അത്‌ലറ്റികോ മാഡ്രിഡിന് സമനിലക്കുരുക്ക് നേരിട്ടു.
സീസണിലെ ആദ്യ മല്‍സരത്തിനിറങ്ങിയ റയല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയല്‍ സോസിഡാഡിനെയാണ് പരാജയപ്പെടുത്തിയത്. ഇരട്ട ഗോള്‍ നേടിയ വെയ്ല്‍സ് സൂപ്പര്‍താരം ഗരെത് ബേലാണ് റയലിന്റെ ഹീറോ. ശേഷിക്കുന്ന ഗോള്‍ മാര്‍കോ അസെന്‍സിയോയുടെ വകയായിരുന്നു.
എന്നാല്‍, ആല്‍വസാണ് 1-1ന് അത്‌ലറ്റികോയെ സമനിലയില്‍ തളച്ചത്. കളിയുടെ അവസാന മിനിറ്റുകളിലായിരുന്നു ഇരു ടീമും ഗോള്‍ നേടിയത്.  പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് കെവിന്‍ ഗമെയ്‌റോയാണ് അത്‌ലറ്റികോയ്ക്ക് സമനില സമ്മാനിച്ചത്.
അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ എസി മിലാന്‍ വിജയത്തോടെ തുടങ്ങിയപ്പോള്‍ ഇന്റര്‍മിലാന് അപ്രതീക്ഷിത തോല്‍വി നേരിട്ടു. മിലാന്‍ 3-2ന് ടൊറീനോയെയാണ് തോല്‍പ്പിച്ചത്. ചീവോ 2-0ന് ഇന്ററിനെ അട്ടിമറിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക