|    Mar 30 Thu, 2017 10:06 pm
FLASH NEWS

സ്പാനിഷ് ലീഗ്: റയലിനും അത്‌ലറ്റികോയ്ക്കും തകര്‍പ്പന്‍ ജയം

Published : 11th September 2016 | Posted By: SMR

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനും അത്‌ലറ്റികോ മാഡ്രിഡിനും തകര്‍പ്പന്‍ ജയം. ഇന്നലെ നടന്ന മല്‍സരത്തില്‍ റയല്‍ 5-2ന് ഒസാസുനയെ തരിപ്പണമാക്കിയപ്പോള്‍ അത്‌ലറ്റികോ എതിരില്ലാത്ത നാല് ഗോളിന് സെല്‍റ്റാവിഗോയെ തുരത്തുകയായിരുന്നു.
പരിക്കില്‍ നിന്ന് മോചിതനായി മടങ്ങിയെത്തിയ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (ആറാം മിനിറ്റ്), ഡാനിലോ (40), സെര്‍ജിയോ റാമോസ് (45), പെപെ (56), ലുക്കാ മോഡ്രിച്ച് (62) എന്നിവരാണ് ഒസാസുനയ്‌ക്കെതിരേ റയലിനു വേണ്ടി ലക്ഷ്യംകണ്ടത്.
ഒറിയോള്‍ റിയേറ (64ാം മിനിറ്റ്), ഡേവിഡ് ഗാര്‍ഷ്യ (78) എന്നിവരാണ് ഒസാസുനയുടെ സ്‌കോറര്‍മാര്‍.  80ാം മിനിറ്റില്‍ ടനോ ബൊന്നിന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ഒസാസുന മല്‍സരം പൂര്‍ത്തിയാക്കിയത്.
സെല്‍റ്റാവിഗോയ്‌ക്കെതിരേ ഇരട്ട ഗോള്‍ നേടിയ ആന്റോയിന്‍ ഗ്രീസ്മാനാണ് അത്‌ലറ്റികോയുടെ ഹീറോ. 73, 81 മിനിറ്റുകളിലാണ് താരം അത്‌ലറ്റികോയ്ക്കു വേണ്ടി നിറയൊഴിച്ചത്.
കൊക്കെ (53), എയ്ഞ്ചല്‍ കൊറേയ (89) എന്നിവരാണ് അത്‌ലറ്റികോയുടെ മറ്റു സ്‌കോറര്‍മാര്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day