|    Jan 16 Mon, 2017 6:44 pm

സ്പാനിഷ് ലീഗ്: ബില്‍ബാവോയെ ബാഴ്‌സ കീഴടക്കി

Published : 30th August 2016 | Posted By: SMR

മാഡ്രിഡ്: നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി. എവേ മല്‍സരത്തില്‍ അത്‌ലറ്റിക് ബില്‍ബാവോയെ ബാഴ്‌സ എതിരില്ലാത്ത ഒരു ഗോളിനു മറികടക്കുകയായിരുന്നു.
സൂപ്പര്‍ സ്‌ട്രൈക്കര്‍മാരായ ലയണല്‍ മെസ്സിയും ലൂയിസ് സുവാറസും ഗോള്‍ കണ്ടെത്താതിരുന്ന മല്‍സരത്തില്‍ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ഇവാന്‍ റാക്കിറ്റിച്ചിന്റെ വകയായിരുന്നു ബാഴ്‌സയുടെ നിര്‍ണായക ഗോള്‍. 20ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയാണ് റാക്കിറ്റിച്ച് മല്‍സരവിധി നിര്‍ണയിച്ച ഗോള്‍ നിക്ഷേപിച്ചത്. സുവാറസിന്റെ പാസില്‍ നിന്ന് അര്‍ദ ട്യുറാന്‍ ബോക്‌സിനു കുറുകെ ന ല്‍കിയ മനോഹരമായ ക്രോസ് ക്ലോസ്‌റേഞ്ച് ഹെഡ്ഡറിലൂടെ താരം വലയ്ക്കുള്ളിലാ ക്കി. ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മല്‍സരത്തില്‍ കാഴ്ചവച്ചത്.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ലാസ് പാല്‍മസ് 5-1ന് ഗ്രനാഡയെ തകര്‍ത്തപ്പോള്‍ വിയ്യാറയല്‍-സെവിയ്യ, സ്‌പോര്‍ട്ടിങ് ഗിജോ ണ്‍-ആല്‍വസ് മല്‍സരങ്ങള്‍ ഗോള്‍രഹിതമായി പിരിഞ്ഞു.
അതേസമയം, ഈ സീസണില്‍ ലീഗിലേക്ക് പ്രൊമോഷന്‍ ലഭിച്ച ലാസ് പാല്‍മസ് ഗ്രനാഡയ്‌ക്കെതിരേയും ഫോം ആവര്‍ത്തി ച്ചു. നബീല്‍ എല്‍ സര്‍ പാല്‍മസിനായി ഇരട്ടഗോളുമായി മിന്നി. കെവിന്‍ പ്രിന്‍സ് ബോട്ടെങ്, മോമോ, സെര്‍ജിയോ അറാജുവോ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.
ഇന്ററിനും റോമയ്ക്കും സമനില
റോം: ഇറ്റാലിയന്‍ ലീഗ് (സെരി എ) ഫുട്‌ബോളില്‍ വമ്പന്‍മാരായ ഇന്റര്‍മിലാനും എ എസ് റോമയും സമനിലക്കെണിയില്‍ കുരു ങ്ങി. രണ്ടാംറൗണ്ട് മല്‍സരത്തില്‍ ഇന്ററിനെ പലെര്‍മോ 1-1നു പിടിച്ചുകെട്ടിയപ്പോള്‍ റോമയെ കാഗ്ലിയാ രി 2-2നു തളയ്ക്കുകയായിരുന്നു.
മറ്റു മല്‍സരങ്ങളില്‍ ഫിയൊറെന്റീന 1-0 നു ചീവോയെയും ടൊറിനോ 5-1ന് ബൊളോനയെയും സസ്സുവോലോ 2-1ന് പെസ്‌കാറയെയും ജെനോ 3-1ന് ക്രോറ്റോണിനെ യും സംഡോറിയ 2-1ന് അറ്റ്‌ലാന്റയെയും തോല്‍പ്പിച്ചു.
പലെര്‍മോയ്‌ക്കെതിരേ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ഇന്റര്‍ സമനില കൈക്കലാക്കിയത്. 48ാം മിനിറ്റില്‍ ആന്‍ഡ്രിയ റിസ്‌പോളി പലെര്‍മോയ്ക്ക് ലീഡ് നേടിക്കൊടുത്തു. 72ാം മിനിറ്റില്‍ മൗറോ ഇക്കാര്‍ഡിയുടെ ഗോളില്‍ ഇന്റര്‍ തോല്‍വിയൊഴിവാക്കി. സീസണില്‍ ഇതുവരെ കളിച്ച രണ്ടു മല്‍സരങ്ങളിലും ഇന്ററിനു ജയിക്കാനായിട്ടില്ല. ഓരോ സമനിലയും തോല്‍വിയുമാണ് ഇന്ററിന്റെ അക്കൗണ്ടിലുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക