|    May 29 Mon, 2017 8:47 pm
FLASH NEWS

സ്പാനിഷ് ലീഗ്: ക്രൂസ് ഗോളില്‍ റയല്‍ നേടി, അത്‌ലറ്റികോക്ക് സമനിലക്കുരുക്ക്

Published : 29th August 2016 | Posted By: SMR

മാഡ്രിഡ്: മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗിന്റെ പുതിയ സീസണില്‍ അപരാജിത കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന രണ്ടാംറൗണ്ട് മല്‍സരത്തില്‍ റയല്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് സെല്‍റ്റാവിഗോയെ മറികടന്നു.
അതേസമയം, മറ്റൊരു മുന്‍ വിജയികളായ അത്‌ലറ്റികോ മാഡ്രിഡിനെ പുതുമുഖ ടീം ലെഗന്‍സ് ഗോള്‍രഹിത സമനിലയില്‍ പിടിച്ചുനിര്‍ത്തി. മറ്റു മല്‍സരങ്ങളില്‍ ഐബര്‍ 1-0ന് വലന്‍സിയയെയും റയല്‍ സോസിഡാഡ് 2-0ന് ഒസാസുനയെയും തോല്‍പ്പിച്ചു.
സമനിലയോടെ പോയിന്റ് പങ്കിടേണ്ടിവരുമെന്ന ആശങ്കയി ല്‍ നില്‍ക്കെയാണ് സെല്‍റ്റയ്‌ക്കെതിരേ റയലിന്റെ വിജയഗോ ള്‍ പിറന്നത്. ഈ ഗോളിനു റയ ല്‍ കടപ്പെട്ടിരിക്കുന്നത് ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസിനോടാണ്. ഫൈനല്‍ വിസിലിന് ഒമ്പതു മിനിറ്റ് ബാക്കിനില്‍ക്കെ ക്രൂസ് ബോക്‌സിനു പുറത്തുവച്ച് തൊടുത്ത ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയില്‍ കയറുകയായിരുന്നു.
നേരത്തേ ഇറ്റാലിയന്‍ ചാംപ്യന്മാരായ യുവന്റസില്‍ നിന്ന് വായ്പ കാലാവധി അവസാനിച്ച ശേഷം മടങ്ങിയെത്തിയ അല്‍വാറോ മൊറാറ്റയിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ലീഡിന് ഏഴു മിനിറ്റിന്റെ ആയുസ്സേ ഉണ്ടായുള്ളൂ. 67ാം മിനിറ്റില്‍ ഫാബിയന്‍ ഒറെല്ലാനയുടെ ഗോളില്‍ സെല്‍റ്റ സമനില പിടിച്ചുവാങ്ങി.
പരിക്കിനെത്തുടര്‍ന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് തുടര്‍ച്ചയായി രണ്ടാ മത്തെ മല്‍സരത്തിലും റയലിനായി കളിക്കാനായില്ല.
കഴിഞ്ഞ സീസണിലേതുള്‍പ്പെടെ ലീഗില്‍ റയലിന്റെ തുടര്‍ച്ചയായ 14ാം ജയമാണ് ഈ മല്‍സരത്തിലേത്. ഒരു മല്‍സരം കൂടി ജയിക്കാനായാല്‍ 1961ല്‍ സ്ഥാപിച്ച തങ്ങളുടെ റെക്കോഡിനൊപ്പമെത്താന്‍ റയലിനാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day