|    Jun 23 Sat, 2018 6:02 am
FLASH NEWS
Home   >  Sports  >  Football  >  

സ്പാനിഷ് ലീഗില്‍ റയല്‍ ചാംപ്യന്‍മാര്

Published : 22nd May 2017 | Posted By: ev sports

മാഡ്രിഡ്: കാല്‍പന്ത് കളിയുടെ ആവേശ പൂരമായ സ്പാനിഷ് ലീഗിന് കൊടിയിറങ്ങുമ്പോള്‍ തലപ്പത്ത് രാജാവായി റയല്‍ മാഡ്രിഡ്. അവസാന മല്‍സരത്തില്‍ മലാഖയെ എതിരില്ലാത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ മാഡ്രിഡ് കപ്പില്‍ മുട്ടമിട്ടത്. കളിയുട
െരണ്ടാം മിനിറ്റില്‍ തന്നെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയലിനായി വയലകുലുക്കിയപ്പോള്‍ 55ാം മിനിറ്റില്‍ കരിം ബെന്‍സേമയുടെ വകയായിയിരുന്നു രണ്ടാം ഗോള്‍.
അതേ സയമം നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ എയ്ബറിനെ രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് തകര്‍ത്തെങ്കിലും കിരീടം അകന്നു നിന്നു. 75,90 മിനിറ്റുകളില്‍ ലയണല്‍ മെസി നേടിയ ഇരട്ടഗോളുകളാണ് ബാഴ്‌സയ്ക്ക് കരുത്തേകിയത്. 73ാം മിനിറ്റില്‍ ലൂയിസ് സുവാരസും ബാഴ്‌സയ്ക്കായി വലകുലുക്കി. ഒരു ഗോള്‍ എയ്ബറിന്റെ ഡേവിഡ് ജൂക്കയുടെ സെല്‍ഫ് ഗോളിലൂടെയായിരുന്നു. 90 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ് ബാഴ്‌സ ഈ സീസണ്‍ പൂര്‍ത്തിയാക്കിയത്. അത്‌ലറ്റികോ മാഡ്രിഡ് 78 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തുമെത്തി.
ചാംപ്യന്‍സ് ലീഗില്‍ നിന്നും പുറത്തായ ബാഴ്‌സലോണയുടെ ഈ സീസണിലെ കിരീട പ്രതീക്ഷകള്‍ അസ്തമിച്ചപ്പോള്‍ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയ റയലിന് കിരീടം ചൂടാന്‍ ഒരുകളി ദൂരം മാത്രമാണുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss