|    Jul 23 Mon, 2018 1:13 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സ്പാനിഷ് ലാ ലിഗ: വിജയവഴിയില്‍ റയല്‍ മാഡ്രിഡ്‌

Published : 19th September 2017 | Posted By: fsq

 

സാന്‍ സെബാസ്റ്റിയന്‍: രണ്ട് തുടര്‍ സമനിലകള്‍ക്കു ശേഷം സ്പാനിഷ് ലാ ലിഗയില്‍ ബൂട്ടണിഞ്ഞ റയല്‍ മാഡ്രിഡ് വിജയ വഴിയില്‍ തിരിച്ചെത്തി. റയല്‍ സോസിഡാഡിനെ 1-3 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തിയ റയല്‍ നാലാം സ്ഥാനത്തെത്തി. ആദ്യ തോല്‍വി അഭിമുഖീകരിച്ച റയല്‍ സോസിഡാഡ് നിലവില്‍ മൂന്നാംസ്ഥാനത്താണ്. ബെയ്‌ലിനും അസെന്‍സ്യോക്കും മധ്യത്തിലായി മയോറല്‍ മോയയെ അണിനിരത്തിയ സിദാന്റെ തന്ത്രം പാളിയില്ല. 19ാം മിനിറ്റില്‍ റാമോസിന്റെ അസിസ്റ്റില്‍ മോയ അക്കൗണ്ട് തുറന്നു. 28ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡര്‍ കെവിന്‍ റോഡ്രിഗസിലൂടെ സോസിഡാഡ് സമനില പിടിച്ചു. 36ാം മിനിറ്റില്‍ കെവിന്‍ റോഡ്രിഗസിന്റെ സെല്‍ഫ് ഗോള്‍ റയലിനെ വീണ്ടും മുന്നിലെത്തിച്ചു. പിന്നീട് 61ാം മിനിറ്റില്‍ മാഡ്രിഡിന്റെ ജയം ഉറപ്പിച്ച് ഗാരെത് ബെയ്ല്‍ വല കുലുക്കി. ഇസ്‌കോയുടെ അസിസ്റ്റിലായിരുന്നു ഗോള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss