|    Nov 21 Wed, 2018 9:07 am
FLASH NEWS
Home   >  Sports  >  Football  >  

സ്പാനിഷ്താരം കാര്‍ലോസ് പീന ഗോവയില്‍

Published : 5th August 2018 | Posted By: jaleel mv

പനാജി: സ്പാനിഷ് പ്രതിരോധതാരവും ബാഴ്‌സലോണയുടെ ബി, സി ടീമുകളില്‍ പന്ത് തട്ടിയിട്ടുള്ള പ്രതിരോധനിരക്കാരനുമായ കാര്‍ലോസ് പീന ഐ എസ് എല്‍ ടീം എഫ് സി ഗോവയില്‍. വരും സീസണില്‍ ടീമിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് 35കാരനായ ഈ വെറ്ററന്‍ ഡിഫന്‍ഡറെ ഗോവ സ്വന്തമാക്കിയിരിക്കുന്നത്.
2003 ല്‍ ലോക അണ്ടര്‍ 20 ചാംപ്യന്‍ഷിപ്പില്‍ റണ്ണറപ്പുകളായ സ്പാനിഷ് ടീമിലുണ്ടായിരുന്ന പീന, 2001 മുതല്‍ 2006 വരെ ബാഴ്‌സലോണയുടെ സി, ബി ടീമുകളില്‍ കളിച്ചു. തുടര്‍ന്ന് സ്പാനിഷ് സെഗുണ്ട ഡിവിഷന്‍ ക്ലബ്ബായ ആല്‍ബസെറ്റിലേക്ക് മാറിയ താരം, പ്രമുഖ സ്പാനിഷ് ക്ലബ്ബുകളായ റയല്‍ വലഡൊലിഡ്, ഗെറ്റാഫെ തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിരുന്നു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss