|    Jul 18 Wed, 2018 2:27 am
FLASH NEWS
Home   >  Editpage  >  Second edit  >  

സ്ഥിരമായത് താല്‍പര്യങ്ങള്‍

Published : 20th September 2017 | Posted By: fsq

 

നയതന്ത്രത്തില്‍ സ്ഥിരം ശത്രുക്കളില്ല, സ്ഥിരം താല്‍പര്യങ്ങളേയുള്ളൂ എന്ന ആപ്തവാക്യം ശരിയെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് പശ്ചിമേഷ്യയില്‍ നടക്കുന്നത്. ഒരുകാലത്ത് ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിനെ കഠിനശത്രുവായി പ്രഖ്യാപിച്ച ഈജിപ്ഷ്യന്‍ ഏകാധിപതി അബ്ദുല്‍ ഫതാഹ് അല്‍സീസി ഇപ്പോള്‍ ഹമാസ് പ്രതിനിധികളെ അറബ് ശൈലിയില്‍ അണച്ചുപൂട്ടി ഉമ്മവയ്ക്കുകയാണ്. റഫാ ചെക്‌പോസ്റ്റില്‍ മുമ്പുണ്ടായിരുന്ന കര്‍ശന നിയന്ത്രണങ്ങളൊക്കെ ജനറല്‍ പിന്‍വലിച്ചു. ഏറ്റവും വിചിത്രമായ കാര്യം, ഹമാസ് യുഎഇയുമായി പുതുതായി ചങ്ങാത്തം സ്ഥാപിച്ചതാണ്. ഗസയിലായിരുന്ന കാലത്ത് ഇസ്രായേലിനു വേണ്ടി ചാരപ്പണിയെടുത്തിരുന്ന മുന്‍ പിഎല്‍ഒ സുരക്ഷാ തലവന്‍ മുഹമ്മദ് ദഹ്‌ലനെ ഹമാസ് പ്രതിനിധികള്‍ ഈയിടെ കെയ്‌റോവില്‍ സന്ധിച്ചിരുന്നു. ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റിന്റെ കസേരയില്‍ തൂങ്ങിപ്പിടിച്ചിരിക്കുന്ന മഹ്മൂദ് അബ്ബാസ് തന്റെ പഴയ സുഹൃത്ത് ദഹ്‌ലനുമായി ഇപ്പോള്‍ പിണക്കത്തിലാണ്. കൊടിയ ശത്രുക്കളായിരുന്ന ഇസ്രായേലും സൗദി അറേബ്യയും രഹസ്യമായി സമ്മേളിക്കുകയും പൊതുവായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു. വംശവെറിയുടെ ഇരകളായതിന്റെ പേരില്‍ ഫലസ്തീന്‍ വെട്ടിപ്പിടിച്ച സയണിസ്റ്റുകള്‍ യഹൂദവിരോധം പ്രസംഗിക്കുന്ന ഫ്രാന്‍സിലെയും പോളണ്ടിലെയും ഹംഗറിയിലെയും തീവ്ര വലതുപക്ഷ നേതാക്കളുമായാണ് ഇപ്പോള്‍ സഹകരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss