|    Nov 16 Fri, 2018 11:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്ഥാപനങ്ങള്‍ക്ക് പൊതുസ്വത്ത് സൗജന്യമായി നല്‍കാനാവില്ല

Published : 2nd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പൊതു സ്വത്ത് സൗജന്യമായി അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി. ജെ എസ് ലൂത്ര അക്കാദമിക്ക് സ്‌കൂള്‍ നടത്തുന്നതിന് അര ഏക്കര്‍ ഭൂമി അനുവദിച്ചതിലെ നിയമ സാധുത പരിശോധിച്ച് കൊണ്ട് ജസ്റ്റിസുമാരായ എന്‍ വി രമണ, മോഹന്‍ എം ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ജമ്മുവിലെ വഖ്ഫ് ഭൂമിയില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ജെ എസ് ലൂത്ര അക്കാദമിക്ക് ഒഴിഞ്ഞ് പോകാന്‍ ഉത്തരവ് നല്‍കിയതോടെ അക്കാദമി സ്ഥാപനം നടത്തുന്നതിന് ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. ഇതോടെ, 25 സെന്റ് സ്ഥലം 16 ലക്ഷം രൂപയ്ക്കും ബാക്കി 25 സെന്റ് സ്ഥലം സൗജന്യമായും അനുവദിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെതിരെയാണ് പ്രദേശവാസികള്‍ കോടതിയെ സമീപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss