|    Jan 20 Fri, 2017 11:54 pm
FLASH NEWS

സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള ശ്രമം ചെറുക്കണം

Published : 12th October 2016 | Posted By: SMR

കാസര്‍കോട്: തീവ്രവാദത്തിന്റെ പേരില്‍ വ്യക്തികളേയും സ്ഥാപനങ്ങളേയും സംഘടനകളേയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള ശ്രമം ചെറുക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ഖജാഞ്ചി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം സമുദായത്തിന്റെ മേല്‍ ഇത്തരം സംശയങ്ങള്‍ സൃഷ്ടിക്കുന്നതിന് പിന്നില്‍ സംഘപരിവാര സംഘടനകളാണ്. ഇതിനായി ഇവര്‍ മീഡിയ ക്യാംപയിനുകളും നടത്തുന്നു. ഇത് കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ഖജാഞ്ചി എ അബ്ദുര്‍ റഹ്മാന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക