സ്ഥാനാര്‍ഥിയാവാന്‍ തയ്യാറെന്ന് ശ്രീശാന്ത്; ഐപിഎല്‍ വിവാദം വിനയാവും
Published : 23rd March 2016 | Posted By: SMR
കൊച്ചി: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍പ്പെട്ട മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം ആരംഭിച്ചു. തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിലേക്കാണ് ശ്രീശാന്തിനെ പരിഗണിക്കുന്നത്. ബിജെപി അഖിലേന്ത്യാ നേതൃത്വം ശ്രീശാന്തുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തി. എറണാകുളത്ത് മോഹന്‍ദാസിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപിയില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തൃപ്പൂണിത്തുറയിലാണ് ശ്രീശാന്തിനു സാധ്യത കൂടുതല്‍.
അതേസമയം, ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തയാറാണെന്ന് ശ്രീശാന്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തൃപ്പൂണിത്തുറയാണ് താല്പര്യം. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവും. ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയശേഷം പ്രഖ്യാപനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് ശ്രീശാന്ത്. എന്നാല്‍ ഭാര്യ ഭുവനേശ്വരികുമാരിയും ബന്ധുക്കളും ബിജെപിയുമായി അടുത്ത ബന്ധമുള്ളവരാണ്. സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ കെ ബാബു തൃപ്പൂണിത്തുറയില്‍ വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥിയാവുമെന്നാണ് കരുതുന്നത്. ഹൈന്ദവ വിഭാഗത്തിന് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണകരമാവുമെന്നാണ് ബിജെപി വിലയിരുത്തല്‍. ക്രിക്കറ്റ് ആരാധകരുടെയും യുവാക്കളുടെയും വോട്ടുകള്‍ക്കു പുറമേ ശ്രീശാന്തിന്റെ ബന്ധുക്കളുടെ പിന്തുണയും നേടാന്‍ കഴിയുമെന്നു ബിജെപി കണക്കുകൂട്ടുന്നു.
അതേസമയം, ഐപിഎല്‍ വിവാദത്തില്‍പ്പെട്ട ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ ബിജെപിയില്‍ എതിര്‍പ്പുള്ളതായാണ് സൂചന. സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്, മേജര്‍ രവി തുടങ്ങിവരുടെ പേരുകള്‍ തുടക്കത്തില്‍ പറഞ്ഞു കേട്ടിരുന്നു. പിന്നീട് എ എന്‍ രാധാകൃഷണന്റെ സഹോദരന് നന്ദകുമാര്‍, പ്രഫ. തുറവൂര്‍ വിശ്വംഭരന് എന്നിവരെയും പരിഗണിച്ചിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.