|    Mar 30 Thu, 2017 12:22 pm
FLASH NEWS

സ്ഥാനാര്‍ഥിനിര്‍ണയം വേഗത്തിലാക്കാന്‍ സിപിഎം പിബി നിര്‍ദേശം

Published : 22nd March 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തിലെ സ്ഥാനാര്‍ഥിനിര്‍ണയം വേഗത്തിലാക്കാന്‍ സിപിഎം സംസ്ഥാന ഘടകത്തിന് പോളിറ്റ്ബ്യൂറോയുടെ നിര്‍ദേശം. പട്ടികയെച്ചൊല്ലി കേരളത്തില്‍ തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്നാണ് പോളിറ്റ്ബ്യൂറോയുടെ ഇടപെടല്‍.
സ്ഥാനാര്‍ഥിനിര്‍ണയത്തിലെ കുരുക്കഴിക്കാന്‍ കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നെങ്കിലും തീരുമാനമാവാതെ പിരിയുകയായിരുന്നു.
ഇന്നലെ രാവിലെ ഡല്‍ഹിയില്‍ ചേര്‍ന്ന അവയ്‌ലബിള്‍ പിബി യോഗം കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. ഇതിനുശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ ബന്ധപ്പെട്ട് പട്ടിക എത്രയും വേഗം തയ്യാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day