|    Jan 23 Mon, 2017 8:33 pm
FLASH NEWS

സ്ഥാനാര്‍ഥിത്വത്തില്‍ പാകപ്പിഴ: യെച്ചൂരിക്ക് വിഎസിന്റെ കത്ത്

Published : 17th March 2016 | Posted By: sdq

vs

തിരുവനന്തപുരം: സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പാകപ്പിഴകളുണ്ടെന്നാരോപിച്ചു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിനു കത്തയച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ച നിലപാട് പരിശോധിക്കണമെന്നാവശ്യപ്പെട്ടാണു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിഎസ് കത്തുനല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ വിജയസാധ്യത മാത്രമേ മാനദണ്ഡമാക്കാവൂവെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.
കൊല്ലം ജില്ലയില്‍ പികെ ഗുരുദാസനും ആലപ്പുഴയില്‍ സികെ സദാശിവനും സീറ്റുകള്‍ നല്‍കാത്തതു ചൂണ്ടിക്കാണിച്ചാണു കത്തുനല്‍കിയതെന്നാണു വിവരം. സി എസ് സുജാതയുടെ പേര് പരിഗണിക്കാത്തതും വിഎസ് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമ അനുമതി നല്‍കാന്‍ ഞായറാഴ്ചയാണു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുക. ഇതിനു മുമ്പായി ഇടപെടല്‍ നടത്തണമെന്നാണു പ്രധാന ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 125 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക