|    May 26 Fri, 2017 12:05 am
FLASH NEWS

സ്ഥാനാര്‍ഥികള്‍ അങ്കത്തട്ടിലേക്ക്; 27 പേര്‍ പത്രിക നല്‍കി

Published : 26th April 2016 | Posted By: SMR

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനു 20 ദിവസം മാത്രം ബാക്കിയിരിക്കെ ജില്ലയില്‍ സ്ഥാനാര്‍ഥികള്‍ അങ്കംമുറുക്കി. പത്രികാ സമര്‍പ്പണത്തിന്റെ നാലാംദിവസമായ ഇന്നലെ ജില്ലയില്‍ 27 പേര്‍ പത്രിക നല്‍കി. ആദ്യ മൂന്നു ദിവസങ്ങളില്‍ ഒരു പത്രികയും നല്‍കിയിരുന്നില്ല. ഇടതുമുന്നണിയുടെ പ്രമുഖരില്‍ ധര്‍മടം മണ്ഡലം സ്ഥാനാര്‍ഥി പിണറായി വിജയനും മട്ടന്നൂരിലെ ഇ പി ജയരാജനും ഉള്‍പ്പെടും. പയ്യന്നൂര്‍, കല്ല്യാശ്ശേരി, മട്ടന്നൂര്‍, ഇരിക്കൂര്‍-2 വീതം, അഴീക്കോട്-5, കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ്-3 വീതം, ധര്‍മടം-1, പേരാവൂര്‍-4 എന്നിങ്ങനെയാണ് പത്രിക നല്‍കിയത്.
തളിപ്പറമ്പ് മണ്ഡലത്തില്‍ ആരും പത്രിക നല്‍കിയില്ല. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ധര്‍മടം മണ്ഡലത്തില്‍ മൂന്നു സെറ്റ് പത്രികകളാണു നല്‍കിയത്. പയ്യന്നൂരില്‍ സി കൃഷ്ണന്‍, ടി ഐ മധുസൂദനന്‍(സിപിഎം), കല്ല്യാശ്ശേരി ടി വി രാജേഷ്, പി പി ദാമോദരന്‍(സിപിഎം), ഇരിക്കൂര്‍ കെ ടി ജോസ്, പി കെ മധുസൂദനന്‍(സിപിഐ), അഴീക്കോട് പി സി വിവേക്(മറ്റുള്ളവര്‍), കെ എം ഷാജി(മുസ്‌ലിം ലീഗ്), വി പി പ്രസാദ്(സ്വതന്ത്രന്‍), എം വി നികേഷ്‌കുമാര്‍, ടി വി ബാലന്‍(സിപിഎം), കണ്ണൂര്‍: സതീശന്‍ പാച്ചേനി(ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കെ ജയപ്രകാശ്(കോണ്‍ഗ്രസ് സെക്കുലര്‍), തലശ്ശേരി: അഡ്വ. എ എന്‍ ഷംസീര്‍, എം സി പവിത്രന്‍(സിപിഎം), എ പി അബ്ദുല്ലക്കുട്ടി(ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), കൂത്തുപറമ്പ്: കെ പി മോഹനന്‍(ജെഡിയു), കെ കെ ശൈലജ, പി ഹരീന്ദ്രന്‍ (സിപിഎം), മട്ടന്നൂര്‍: ഇ പി ജയരാജന്‍, പി പുരുഷോത്തമന്‍(സിപിഎം), പേരാവൂര്‍: അഡ്വ. സണ്ണി ജോസഫ്, ചന്ദ്രന്‍ തില്ലങ്കേരി(ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), വി ഡി ബിന്റോ(സ്വതന്ത്രന്‍), പൈലി വാത്യാട്ട്(മറ്റുള്ളവര്‍).
പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ പത്‌നി ശാരദ ടീച്ചര്‍, ചടയന്‍ ഗോവിന്ദന്റെ പത്‌നി, കഥാകൃത്ത് ടി പത്മനാഭന്‍ എന്നിവരെ സന്ദര്‍ശിച്ചു. തുടര്‍ന്നു രാവിലെ 11.30ഓടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് പ്രകടനമായാണ് ഇടതു സ്ഥാനാര്‍ഥികളെത്തിയത്. പിണറായി വിജയന്‍, ഇ പി ജയരാജന്‍, ടി വി രാജേഷ്, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് ഒന്നിച്ചെത്തിയത്.
ചുവന്ന കുടകളും ചൂടി പ്രവര്‍ത്തകര്‍ പിന്നില്‍ അണിനിരന്നു. ഇടതുനേതാക്കളായ എം വി ജയരാജന്‍, പി കെ ശ്രീമതി, സി എന്‍ ചന്ദ്രന്‍, മാത്യു കുന്നപ്പള്ളി നേതൃത്വം നല്‍കി. പിണറായി വിജയന്‍ കണ്ണൂര്‍ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമീഷണര്‍(ജനറല്‍) സാജു സെബാസ്റ്റ്യന്‍ മുമ്പാകെ മൂന്നു പത്രികകളാണ് നല്‍കിയത്. കെ കെ നാരായണന്‍ എംഎല്‍എ, എന്‍ ബാലന്‍, കെ കെ രാജന്‍ പിന്താങ്ങി. കെ കെ രാഗേഷ്, എം വി ജയരാജന്‍, സി എന്‍ ചന്ദ്രന്‍ പങ്കെടുത്തു. കല്യാശ്ശേരി സ്ഥാനാര്‍ഥി ടി വി രാജേഷ് എംഎല്‍എ വരണാധികാരിയായ ജില്ലാ സപ്ലൈ ഓഫിസര്‍ കെ റസിയ മുമ്പാകെയാണ് പത്രിക നല്‍കിയത്. പി കെ ശ്രീമതി, കെ വി കെ സുമേഷ്, പി പി ദിവ്യ, ഒ വി നാരായണന്‍, താവം ബാലകൃഷ്ണന്‍ സംബന്ധിച്ചു. ഇ പി ജയരാജന്‍ ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണര്‍ ആന്റ് പ്രൊജക്റ്റ് ഡയറക്ടര്‍ കെ എം ശശിധരനാണു പത്രിക നല്‍കിയത്. കണ്ണൂര്‍ മണ്ഡലം ഇടതു സ്ഥാനാര്‍ഥി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉച്ചയ്ക്കു 1.30ഓടെയാണു ഡെപ്യൂട്ടി കലക്ടര്‍(ആര്‍ആര്‍) പി സയ്യിദ് അലി മുമ്പാകെ പത്രിക നല്‍കിയത്. ഉച്ചയ്ക്കു ശേഷമാണ് അഴീക്കോട് മല്‍സരിക്കുന്ന എം വി നികേഷ്‌കുമാര്‍ ഉച്ചയ്ക്കു ശേഷമാണ് രണ്ടുസെറ്റ് പത്രികകള്‍ നല്‍കിയത്. യുഡിഎഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയും അഴീക്കോട് മല്‍സരിക്കുന്ന കെ എം ഷാജിയും മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് പ്രകടനമായാണെത്തിയത്. അഴീക്കോട് മണ്ഡലം വരണാധികാരി ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ മുമ്പാകെ കെ എം ഷാജി രണ്ടു സെറ്റ് പത്രികയാണു നല്‍കിയത്.
ബിജു ഉമറും ജലാലുദ്ദീന്‍ അറഫാത്തും പിന്താങ്ങി. വി കെ അബ്ദുല്‍ഖാദര്‍ മൗലവി, പി രാമകൃഷ്ണന്‍, അബ്ദുല്‍കരീം ചേലേരി, റിജില്‍ മാക്കുറ്റി, കല്ലിക്കോടന്‍ രാഗേഷ് സംബന്ധിച്ചു. കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയും രണ്ടു സെറ്റ് പത്രികകളാണു നല്‍കിയത്. അശ്‌റഫ് ബംഗാളി മൊഹല്ലയും ടി കെ പവിത്രനും പിന്താങ്ങി. ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞുമുഹമ്മദ്, എ ഡി മുസ്തഫ, കെ പി നൂറൂദ്ദീന്‍, എം പി മുഹമ്മദലി, കെ പി താഹിര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day