|    Dec 13 Thu, 2018 7:31 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്ഥാനാര്‍ഥികള്‍ക്കു നടത്താവുന്ന പണമിടപാടിന്റെ പരിധി കുറച്ചു

Published : 26th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ക്കു പ്രതിദിനം നടത്താവുന്ന പണമിടപാടിന്റെ പരിധി 10,000 രൂപയാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ചു. നേരത്തെ 20,000 രൂപയായിരുന്നു.
പ്രചാരണത്തിന് കള്ളപ്പണം ഉപയോഗിക്കുന്നതു തടയുകയാണ് കമ്മീഷന്‍ ഇതുവഴി ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കും കമ്മീഷന്‍ അയച്ചു. 10,000 രൂപയിലേറെ ഇടപാടുകള്‍ വേണ്ടിവരുന്നുവെങ്കില്‍ ക്രോസ് ചെയ്ത ചെക്കുകളോ, ഡ്രാഫ്റ്റുകളോ ഉപയോഗിക്കേണ്ടിവരും.
2017ലെ ആദായനികുതി നിയമത്തിലെ ഭേദഗതി കണക്കിലെടുത്താണു പുതിയ നടപടി. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ പുതിയ നിര്‍ദേശം ബാധകമായിരിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss