|    Oct 18 Thu, 2018 10:04 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സ്ഥാനമൊഴിഞ്ഞ ജാമിഹ് ഖജനാവ്കൊള്ളയടിച്ചതായി ഗാംബിയ

Published : 24th January 2017 | Posted By: fsq

 

ബാന്‍ജുല്‍: സ്ഥാനമൊഴിഞ്ഞ ഗാംബിയന്‍ മുന്‍ പ്രസിഡന്റ് യഹിയ ജാമിഹ് രാജ്യംവിട്ടതിനു പിന്നാലെ പൊതു ഖജനാവില്‍നിന്നു 1.4 കോടി ഡോളറിലധികം കാണാതായെന്ന് പ്രസിഡന്റ് ആദമ ബാരോയുടെ ഉപദേഷ്ടാവ് മായി അഹ്്മദ് ഫാത്തി. യഥാര്‍ഥ നഷ്ടം സംബന്ധിച്ച് സാമ്പത്തിക വിദഗ്ധര്‍ പരിശോധിച്ചുവരുകയാണെന്നും ഫാത്തി പറഞ്ഞു. ഖജനാവ് ഫലത്തില്‍ ശൂന്യമാണെന്നു ധനാകര്യമന്ത്രാലയവും ഗാംബിയന്‍ സെന്‍ട്രല്‍ ബാങ്കും സ്ഥിരീകരിച്ചതായി പ്രസിഡന്റ് ആദമ ബാരോയും വ്യക്തമാക്കി. നീണ്ട 22 വര്‍ഷക്കാലത്തെ ഭരണത്തിന് ശേഷം ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ജാമിഹ് പദവി ഒഴിയാന്‍ നിര്‍ബന്ധിതനായത്. ജാമിഹ് രാജ്യംവിടുമ്പോള്‍ ഖജനാവിലെ സമ്പത്തും ആഡംബര വാഹനങ്ങളും വെള്ളിയാഴ്ച രാത്രി മധ്യആഫ്രിക്കന്‍ രാജ്യമായ ചാഡിന്റെ ചരക്കുവിമാനത്തില്‍ കയറ്റി അയച്ചതായി റിപോര്‍ട്ടുകളുണ്ട്. അതേസമയം, സംഭവത്തില്‍ ജാമിഹിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജാമിഹിനെതിരേ ബാരോ അട്ടിമറി വിജയം നേടിയിരുന്നെങ്കിലും തോല്‍വി സമ്മതിക്കാന്‍ വിസമ്മതിച്ച ജാമിഹ് സ്ഥാനമൊഴിയില്ലെന്നറിയിച്ചത് രാജ്യത്ത് രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഗിനിയുടെയും മൗറിത്താനിയയുടെയും പ്രസിഡന്റുമാരുമായും പശ്ചിമാഫ്രിക്കന്‍ നേതാക്കളുമായും നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കും സൈനിക ഇടപെടല്‍ ഉള്‍പ്പെടെയുള്ള സമ്മര്‍ദങ്ങള്‍ക്കുമൊടുവിലാണ് പദവി ഒഴിയാന്‍ ജാമിഹ് നിര്‍ബന്ധിതനായത്. സെനഗലിലായിരുന്ന പുതിയ പ്രസിഡന്റ് ആദമാ ബാരോ ഞായാറാഴ്ച തലസ്ഥാനമായ ബാന്‍ജുലില്‍ തിരിച്ചെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss