|    Apr 25 Tue, 2017 10:13 am
FLASH NEWS

സ്ഥാനമേറ്റാലും വ്യവസായം തുടരുമെന്ന് ട്രംപ്

Published : 24th November 2016 | Posted By: SMR

വാഷിങ്ടണ്‍: പ്രസിഡന്റ് പദവിയിലിരിക്കുമ്പോള്‍ വ്യാവസായിക ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് പദവി സ്വകാര്യ വ്യവസായത്തിന് ഗുണം ചെയ്യുന്ന രീതിയില്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ട്രംപ് തന്റെ സ്വത്തുക്കള്‍ വെളിപ്പെടുത്തണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടു.
ഇതിനായി പ്രമേയം കൊണ്ടുവരുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍ ബെന്‍ കാര്‍ഡിന്‍. നിയമപരമായി ആവശ്യമില്ലെങ്കിലും  മുന്‍ പ്രസിഡന്റുമാര്‍ അധികാരത്തിലേറുന്നതിനു മുമ്പ് തങ്ങളുടെ വ്യാവസായിക ബന്ധങ്ങള്‍ റദ്ദാക്കിയിരുന്നതായി ഡെമോക്രാറ്റിക് പാര്‍ട്ടി ചൂണ്ടിക്കാട്ടി. വ്യവസായത്തെയും രാജ്യത്തേയും ഒരേസമയം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോവുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day