|    May 24 Wed, 2017 11:23 pm
FLASH NEWS

സ്ഥാനമാറ്റത്തിന് പിന്നില്‍ വനം മാഫിയയുടെ സ്വാധീനം: സുശീല ഭട്ട്

Published : 16th July 2016 | Posted By: mi.ptk

SUSHEELA-

കൊച്ചി: സര്‍ക്കാരിനെതിരെ തുറന്നടിച്ച് മുന്‍ ഗവ.സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീല ഭട്ട്. തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയത് വനം മാഫിയയെ സഹായിക്കാനാണെന്ന് സംശയിക്കുന്നതായി സുശീല ഭട്ട് പറഞ്ഞു. തന്നെ ഈ സ്ഥാനത്ത് നിന്ന് മാറ്റാന്‍ മുന്‍പും പലതവണ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നിരുന്നതായും സുശീല ഭട്ട് പറഞ്ഞു.
കേസുകള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സുശീല ഭട്ടിനെ പ്ലീഡര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് കേസുകളെ പ്രതികൂലമായി ബാധിക്കുമെന്നും കേസുകളില്‍ സര്‍ക്കാര്‍ പരാജയപ്പെടാന്‍ വരെ കാരണമാകുമെന്നും ആക്ഷേപമുയരുന്നുണ്ട്.
ഇന്നലെയാണ് ഹാരിസണ്‍,കരുണ എസ്റ്റേറ്റ് തുടങ്ങിയ പ്രധാന കേസുകളില്‍ ഹാജരായിരുന്ന സുശീല ഭട്ടിനെ മാറ്റി ഉത്തരവിറങ്ങിയത്.

വനം,റവന്യൂ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സ്‌പെഷ്യല്‍ പ്ലീഡറായിരുന്നു സുശീല ആര്‍ ഭട്ട്.ടാറ്റയുടെ മൂന്നാറിലെ ഭൂമിയിലുള്ള അവകാശവും ഹാരിസണ്‍സ് മലയാളം കമ്പനിയുടെ ഭൂമിയുടെ അവകാശവും സുശീല ഭട്ട് കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.കെ സുധാകരന്‍ വനമന്ത്രി ആയിരിക്കെയാണ് സുശീല ഭട്ട് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്തെത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day