|    Dec 17 Sun, 2017 9:43 am
Home   >  Todays Paper  >  Page 4  >  

സ്ഥാനങ്ങള്‍ ലഭിക്കാത്തതില്‍ സങ്കടമില്ല: തുഷാര്‍ വെള്ളാപ്പള്ളി

Published : 29th October 2016 | Posted By: SMR

 ചേര്‍ത്തല: കേന്ദ്രസര്‍ക്കാരിന്റെ സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതില്‍ സങ്കടമില്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ചേര്‍ത്തലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനമാനങ്ങള്‍ കിട്ടുക മാത്രമല്ല പാര്‍ട്ടി വളര്‍ത്തുകയാണ് പ്രധാനം. സ്ഥാനം ആഗ്രഹിച്ചല്ല ബിഡിജെഎസ് എന്‍ഡിഎയില്‍ ചേര്‍ന്നത്.
അടുത്തമാസം അഞ്ചിന് അങ്കമാലിയില്‍  ബിഡിജെഎസ് സ്ഥാപകദിനം നടത്തും. കണ്‍വന്‍ഷനില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും. ഇനി പാര്‍ട്ടിക്ക് കേന്ദ്രകമ്മിറ്റി ഉണ്ടാവില്ലെന്നും സംസ്ഥാന കൗണ്‍സിലാണുണ്ടാവുകയെന്നും തുഷാര്‍ പറഞ്ഞു. ചേര്‍ത്തലയില്‍ നടന്ന നിയോജകമണ്ഡലം, ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ സംസ്ഥാന കൗണ്‍സിലിനും രൂപമായി. സംസ്ഥാന പ്രസിഡന്റായി തുഷാര്‍ വെള്ളാപ്പള്ളിയെ തിരഞ്ഞെടുത്തു.
അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കെ പത്മകുമാര്‍, സോമശേഖരന്‍ നായര്‍, പി ഡി ശ്യാംദാസ്, പൈലി വത്തിയാട്ട്, അനുരാഗ് കൊല്ലങ്കോട്, സഹദേവന്‍ തഴവ, സംഗീത വിശ്വനാഥന്‍ (വൈസ് പ്രസിഡന്റ്), സുഭാഷ് വാസു, ടി വി ബാബു, അരയക്കണ്ടി സന്തോഷ്, കെ കെ മഹേശന്‍, രാജേഷ് നെടുമങ്ങാട്, വി ഗോപകുമാര്‍, ഉണ്ണികൃഷ്ണന്‍ ചാലക്കുടി, കെ കെ ബിനു (ജനറല്‍ സെക്രട്ടറി), കെ പി സുധീന്ദ്രന്‍, സുരേഷ് ബാബു, പി എസ് എന്‍ ബാബു, കെ കെ നീലകണ്ഠന്‍, എസ് ഡി സുരേഷ് ബാബു, കെ ഡി രമേശ്, ബിജു മാധവന്‍, കെ പി ഗോപി, രാജന്‍ ഇടുക്കി, പി കെ സുബ്രന്‍, പി ടി മന്മഥന്‍, ഷാജി എം പണിക്കര്‍, പി എസ് രാജീവ്, സന്തോഷ് ശാന്തി, സന്തോഷ് കുമാര്‍, കേശവ് ദേവ് പുതുമന, ഫാ. റിജോ നിരപ്പനങ്ങാടി, ബേബി റാം, രാജന്‍ മഞ്ചേരി, ബാബു പൂതന്‍പാറ, എം പി രാഘവന്‍, പി കെ മോഹനന്‍, സിനില്‍ മുണ്ടുപ്പള്ളി, കല്ലട സജീവ് (സ്‌റ്റേറ്റ് സെക്രട്ടറി), എ ജി തങ്കപ്പന്‍ (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss