|    Jan 21 Sat, 2017 9:02 pm
FLASH NEWS

സ്ഥല പരിമിതി; തീക്കോയി ടെക്‌നിക്കല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ വീര്‍പ്പുമുട്ടുന്നു

Published : 20th August 2016 | Posted By: SMR

ഈരാറ്റുപേട്ട: തീക്കോയി ടെക്‌നിക്കല്‍ സ്‌കൂളിലെ സ്ഥല പരിമിതി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. 150 വിദ്യാര്‍ഥികളും 25 അധ്യാപകരുമാണ് ഈ സ്‌കൂളിലുള്ളത്. എന്നാല്‍ സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ സ്ഥല സൗകര്യമില്ലാത്തിനാല്‍ വിദ്യാര്‍ഥികളും അധ്യാപകരും നിന്നു തിരിയാന്‍ ഇടമില്ലാതെ വീര്‍പ്പു മുട്ടുകയാണ്.
300 കുട്ടികള്‍ക്ക് പഠിക്കാന്‍ അനുമതിയുള്ള സ്‌കൂളില്‍ നിലവില്‍ 150 കുട്ടികളാണ് പഠിക്കുന്നത്. പഠനോപകരണങ്ങള്‍, ലാബ് സൗകര്യങ്ങള്‍, വര്‍ക്ക് ഷോപ്പ്, ടൂളുകള്‍ എന്നിവയെല്ലാം ആവശ്യത്തിനുണ്ട്. എന്നാല്‍ 32 വര്‍ഷമായി വാടക കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ദ്രവിച്ച് നിലം പൊത്താറായ കെട്ടിടത്തിലാണ് വര്‍ക്ക്‌ഷോപ്പും മറ്റ് പ്രക്ടിക്കല്‍ ക്ലാസ്സുകളും നടക്കുന്നത്. 100 മീറ്റര്‍ മാറി മറ്റൊരു ഷെഡിലാണ് പ്രാക്ടിക്കല്‍ നടക്കുന്നത്.
തിയറി കഴിഞ്ഞ് അടുത്ത കെട്ടിടത്തിലേക്ക് പോയി വേണം പ്രാക്ടിക്കല്‍ ക്ലാസ്സിനു പങ്കെടുക്കാന്‍.  അസൗകര്യങ്ങളുടെ നടുവിലാണെങ്കിലും 13 വര്‍ഷമായി ഈ സ്‌കൂളിന് നൂറുമേനി വിജയം കൈവരിക്കാന്‍ കഴിഞ്ഞു. മൂന്നു വര്‍ഷമായി സ്‌കൂള്‍ ഇംഗ്ലീഷ് മീഡിയമായാണ് പ്രവര്‍ത്തിക്കുന്നത്. ഈരാറ്റുപേട്ട നഗരസഭ പരിധിയില്‍ രണ്ടേക്കര്‍ സ്ഥലം സ്‌കൂള്‍ കെട്ടിടം പണിയുന്നതിനായി സ്വന്തമായി വാങ്ങിയിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിനുള്ള ഫണ്ടും അനുവദിക്കപ്പെട്ടിരുന്നു. എന്നാല്‍ നിര്‍മാണം ആരംഭിക്കുന്നതിന് ഇതുവരെയും അധികൃതര്‍ തയ്യാറായിട്ടില്ല. പുതിയ കെട്ടിടം ഉണ്ടാവുന്ന മുറയ്ക്ക് കുടുതല്‍ കുട്ടികള്‍ക്ക് ടെക്‌നിക്കല്‍ സ്‌കൂളില്‍ പ്രവേശനം ലഭിക്കും. ഇപ്പോള്‍ വളരെ ദൂരെ സ്ഥലങ്ങളില്‍ പോയാണ് കുട്ടികള്‍ പഠനം നടത്തുന്നത്. കെട്ടിട നിര്‍മാണം നടക്കുന്നതോടെ കൂട്ടികളുടെ എണ്ണം 150ല്‍ നിന്ന് 300 ആയി ഉയര്‍ത്താന്‍ സാധിക്കും. ഇതിനു പുറമെ ഇവിടെ സ്ഥിരം സൂപ്രണ്ടില്ലെന്നും പരാതിയുണ്ട്. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനു സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് പിടിഎയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. നിലവിലെ സാഹചര്യങ്ങളും, കെട്ടിടം നിര്‍മിക്കുന്നതിനുള്ള ആവശ്യകതയും ബോധ്യപ്പെടുത്തുന്ന അപേക്ഷയും സ്‌കെച്ചും പ്ലാനുമായി സര്‍ക്കാരിനെ സമീപിക്കുമെന്ന് പിടിഎ പ്രസിഡന്റ് മുഹമ്മദ് ഷാഫി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക