|    Aug 18 Fri, 2017 4:56 am
FLASH NEWS

സ്ഥല പരിമിതി : കോവിലകത്തുംകടവ് മാര്‍ക്കറ്റിലേക്കുള്ള റോഡില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു

Published : 7th August 2017 | Posted By: fsq

 

വൈക്കം: കോവിലകത്തും കടവ് മാര്‍ക്കറ്റിലേക്കുള്ള റോഡില്‍ ഗതാഗതക്കുരുക്കു പതിവാകുന്നു. മാര്‍ക്കറ്റിന്റെ അശാസ്ത്രീയമായ നവീകരണം മൂലമുണ്ടായ സ്ഥലപരിമിതിയാണ് ഗതാഗതക്കുരുക്കിന് വഴിവയ്ക്കുന്നത്. കേരളത്തിലെ പാരമ്പര്യ മാര്‍ക്കറ്റുകളില്‍ ഒന്നായ കോവിലകത്തും കടവ് മാര്‍ക്കറ്റിന് ആകെ 80 സെന്റില്‍ താഴെ മാത്രം വിസ്തൃതിയാണുള്ളത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ദിവസവും 100കണക്കിനു മല്‍സ്യ വാഹനങ്ങളാണ് മാര്‍ക്കറ്റില്‍ എത്തുന്നത്. പരിമിതമായ സൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്കറ്റിന്റെ ഒരു ഭാഗത്ത് അശാസ്ത്രീയമായി കെട്ടിടം പണിതതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണം. രാവിലെയും ഉച്ചയ്ക്കുമായി 1500ല്‍ അധികം കച്ചവടക്കാരും അനുബന്ധ തൊഴിലാളികളും ഇവിടെ കച്ചവടം നടത്തുന്നുണ്ട്. ഇവര്‍ക്കായി പണിതിരിക്കുന്നത്് ഇടുങ്ങിയ 20 സ്റ്റാളുകള്‍ മാത്രമാണ്. ആകെയുള്ളതിന്റെ കാല്‍ഭാഗം തൊഴിലാളികള്‍ക്കു പോലും ഇവിടെ കച്ചവടം നടത്താന്‍ കഴിയില്ല. നിര്‍മാണവുമായി ബന്ധപ്പെട്ട്് മല്‍സ്യതൊഴിലാളികളുടെ ആഭിപ്രയം ഉള്‍ക്കൊള്ളാന്‍ തയ്യാറാവാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടര വര്‍ഷമായിട്ടും പുതിയ കെട്ടിടം നോക്കുകുത്തിയായി തുടരുകയാണ്. കഴിഞ്ഞ ദിവസം മാര്‍ക്കറ്റിലെ ഐഎന്‍ടിയുസി യൂനിയന്‍ ഈ കെട്ടിടത്തില്‍ ഒരു ഓഫിസ് തുടങ്ങിയിട്ടുണ്ട്. നിര്‍മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ രംഗത്തു വന്നിരുന്നെങ്കിലും രാഷ്ര്ടീയ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നു പിന്തിരിയുകയായിരുന്നു. ഇതിനൊക്കെ പരിഹാരം കാണേണ്ട അധികാരികള്‍ എന്നും മാര്‍ക്കറ്റിനെ അവഗണിക്കുകയാണെന്നു തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ എറ്റവും വരുമാനം കുറഞ്ഞ നഗരസഭകളിലൊന്നാണ് വൈക്കത്തേത്. നഗരസഭക്ക് എറ്റവും കൂടുതല്‍ വരുമാനം കിട്ടുന്നത് ഈ മാര്‍ക്കറ്റില്‍ നിന്നാണെന്നിരിക്കെ നഗരസഭ ഈ മാര്‍ക്കറ്റിനോട്് കാണിക്കുന്നത് ഗുരുതരമായ അവഗണനയാണെന്നാണു പരാതി. മാര്‍ക്കറ്റിലേക്കുള്ള പ്രധാന റോഡുകളില്‍ ഒന്നായ സ്വകാര്യ ബസ് സ്റ്റാന്‍ഡ് മാര്‍ക്കറ്റ് റോഡ് ടാര്‍ ചെയ്്തിട്ട് വര്‍ഷങ്ങളായി. പൊട്ടിെപ്പൊളിഞ്ഞു കുണ്ടും കുഴിയുമായിരിക്കുന്ന നിലയിലാണ് ഈ റോഡ്. മാര്‍ക്കറ്റിലേക്കു വാഹനങ്ങള്‍ എത്തുന്ന കൊച്ചുകവല റോഡില്‍ സൂചനാ ബോര്‍ഡ് വയ്ക്കാത്തതിനാല്‍ നിരവധി വാഹനങ്ങള്‍ക്കാണ് വഴിതെറ്റുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക